20 April Saturday

ബാലമിത്ര പദ്ധതി: ജില്ലാതല 
പരിശീലനം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Tuesday May 24, 2022

ജില്ലാ മെഡിക്കൽ ഓഫീസും ലെപ്രസി ചേർന്ന്‌ നടപ്പാക്കുന്ന ബാലമിത്ര പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം 
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ പി പി ദിവ്യ നിർവഹിക്കുന്നു

കണ്ണൂർ

കുട്ടികളിലെ കുഷ്ഠരോഗം പ്രാരംഭത്തിൽ കണ്ടെത്താൻ ജില്ലാ മെഡിക്കൽ ഓഫീസും ജില്ലാ ലെപ്രസി യൂണിറ്റും ചേർന്ന്‌ നടപ്പാക്കുന്ന ബാലമിത്ര പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ പി പി ദിവ്യ നിർവഹിച്ചു. 
ആരോഗ്യവകുപ്പിലെ 40ഓളം ബ്ലോക്ക്തല ഉദ്യോഗസ്ഥർക്കാണ് പരിശീലനം നൽകിയത്. തുടർന്നുള്ള ഘട്ടങ്ങളിൽ അങ്കണവാടി വർക്കർമാർക്കും രക്ഷിതാക്കൾക്കും സ്‌കൂൾ വിദ്യാർഥികളെ ലക്ഷ്യമിട്ട് അധ്യാപകർക്കും പരിശീലനം നൽകും. ജൂൺ 15നകം അങ്കണവാടിതല ബോധവൽക്കരണം പൂർത്തിയാക്കും.  ഇത്തരത്തിൽ ജില്ലയെ കുഷ്ഠരോഗ മുക്തമാക്കുകയാണ് ലക്ഷ്യം.  പള്ളിക്കുന്നിലെ ജില്ലാ ടി ബി സെന്ററിൽ നടന്ന ചടങ്ങിൽ ഡെപ്യൂട്ടി ഡിഎംഒ  എം പ്രീത അധ്യക്ഷയായി. എൻഎച്ച്എം ജില്ലാ പ്രോഗ്രാം മാനേജർ  പി കെ അനിൽ കുമാർ മുഖ്യപ്രഭാഷണം നടത്തി. ഡെപ്യൂട്ടി ഡിഎംഒ ആൻഡ്‌ ലെപ്രസി ഓഫീസർ  വി പി രാജേഷ്,  ഡോ. ബി സന്തോഷ്, ഡോ. ജി അശ്വിൻ,  പി ദിവ്യ, പി എം ആർ കുഞ്ഞിമായിൻ എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top