25 April Thursday
ജില്ലാ പഞ്ചായത്ത് ഗ്രാമസഭ

പിന്നാക്കവിഭാഗങ്ങളെ 
മുഖ്യധാരയിലെത്തിക്കും

വെബ് ഡെസ്‌ക്‌Updated: Tuesday May 24, 2022

കണ്ണൂർ

ജില്ലയിലെ പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുകയാണ് പതിനാലാം പഞ്ചവത്സര പദ്ധതി വാർഷിക പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്ന് ജില്ലാ പഞ്ചായത്ത് ഗ്രാമസഭ. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകൾ സംയോജിച്ച് ലഹരി മുക്തം, ക്യാൻസർ പ്രതിരോധം, വിദ്യാഭ്യാസം, കായികം, കാർഷികം തുടങ്ങിയ മേഖലകളിൽ സംയോജിതമായ പദ്ധതികൾ നടപ്പാക്കും. വിവിധ പഞ്ചായത്തുകളിൽനിന്നുള്ള നിർദേശം യോഗം ചർച്ച ചെയ്തു. 
 ടി ഐ മധുസൂദനൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ പി പി ദിവ്യ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ ടി ഗംഗാധരൻ വികസന രൂപരേഖ അവതരിപ്പിച്ചു. സെക്രട്ടറി ഇൻ ചാർജ്‌ ഇ എൻ സതീഷ് ബാബു മുൻ വർഷ വാർഷിക പദ്ധതികളുടെ അവലോകന റിപ്പോർട്ട്‌ അവതരിപ്പിച്ചു. 
വൈസ് പ്രസിഡന്റ്‌ ബിനോയ് കുര്യൻ, സ്ഥിരം സമിതി അധ്യക്ഷരായ യു പി ശോഭ, വി കെ സുരേഷ് ബാബു, ടി സരള, കെ കെ രത്‌നകുമാരി, തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ സി എം കൃഷ്ണൻ എന്നിവരും സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top