19 April Friday
സ്‌പിന്നിങ്‌ മില്ലുകൾ തുറക്കണം

റെയിൽവേ സ്‌റ്റേഷനിലേക്ക്‌ സേവ്‌ എൻടിസി സംയുക്ത സമരസമിതി മാർച്ച്‌

വെബ് ഡെസ്‌ക്‌Updated: Friday Mar 24, 2023

നാഷണൽ ടെക്സ്റ്റൈൽ കോർപറേഷന്റെ അടച്ചുപൂട്ടിയ കക്കാട് സ്പിന്നിങ് മിൽ തുറന്ന് പ്രവർത്തിപ്പിക്കണമെന്നാവശ്യപ്പെട്ട് സേവ് എൻടിസി സമര സഹായ സമിതി 
കണ്ണൂർ റെയിൽവേ സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച് സിഐടിയു സംസ്ഥാന സെക്രട്ടറി കെ പി സഹദേവൻ ഉദ്ഘാടനം ചെയ്യുന്നു

കണ്ണൂർ
കക്കാട്ടെ കേനന്നൂർ സ്‌പിന്നിങ്‌ ആൻഡ്‌ വീവിങ്‌ മില്ലുൾപ്പെടെ രാജ്യത്തെ 23 സ്‌പിന്നിങ്‌ മില്ലുകൾ തുറക്കണമെന്നാവശ്യപ്പെട്ട്‌  സേവ്‌ എൻടിസി സംയുക്ത സമരസമിതി നേതൃത്വത്തിൽ കണ്ണൂർ റെയിൽവേ സ്‌റ്റേഷനിലേക്ക്‌ മാർച്ച്‌  നടത്തി.  സ്‌റ്റേഡിയം കോർണറിൽനിന്നാരംഭിച്ച മാർച്ചിൽ തൊഴിലാളികളും കുടുംബങ്ങളും വർഗ–- ബഹുജന സംഘടനാ പ്രവർത്തകരും  അണിചേർന്നു.    മാർച്ച്‌ സിഐടിയു സംസ്ഥാന സെക്രട്ടറി കെ പി സഹദേവൻ ഉദ്‌ഘാടനംചെയ്തു. ഐഎൻടിയുസി  സംസ്ഥാന വൈസ് പ്രസിഡന്റ് വി വി ശശീന്ദ്രൻ അധ്യക്ഷനായി. സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി കെ  മനോഹരൻ, ടെക്‌സ്‌റ്റൈയിൽ മിൽ വർക്കേഴ്സ് യൂണിയൻ ജില്ലാ പ്രസിഡന്റ്‌  ടി കെ ഗോവിന്ദൻ, താവം ബാലകൃഷ്ണൻ, ജ്യോതിർ മനോജ്, എം എ  കരീം, എം ഉണ്ണികൃഷ്‌ണൻ, അബ്ദുൾ വഹാബ്,  എൻ സുരേന്ദ്രൻ,  കെ സി സുധീർ, കെ പി  അശോകൻ,  കെ മണിശൻ എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top