16 September Tuesday

ചുട്ടുപൊള്ളുന്നു

വെബ് ഡെസ്‌ക്‌Updated: Friday Mar 24, 2023
കണ്ണൂർ 
കനത്ത ചൂടിൽ വെന്തുരുകി ജില്ല. രണ്ടുമാസമായി തുടരുന്ന ചൂടിന്‌ മാറ്റമില്ല.  രാത്രിയും പുലർച്ചെയും തണുപ്പ്‌ അനുഭവപ്പെടുന്നുവെങ്കിലും പകൽ സമയങ്ങളിലെ താപനില ഉയർന്ന നിലയിൽ മാറ്റമില്ലാതെ തുടരുകയാണ്‌. കഴിഞ്ഞ വർഷം ഈ മാസങ്ങളിൽ അനുഭവപ്പെട്ടതിനേക്കാൾ കൂടുതലാണ്‌ ഈ വർഷത്തെ താപനിലയെന്നാണ്‌ കാലാവസ്ഥ നിരീക്ഷണവിഭാഗത്തിന്റെ വിലയിരുത്തൽ. 
 വ്യാഴാഴ്‌ച  രേഖപ്പെടുത്തിയ കൂടിയ താപനില 34 ഡിഗ്രി സെൽഷ്യസും കുറഞ്ഞത്‌ 23.9 ഡിഗ്രി സെൽഷ്യസുമാണ്‌.  ബുധനാഴ്‌ച 35 ഉം  ചൊവ്വാഴ്‌ച 34.2 ഉം  തിങ്കളാഴ്‌ച 34.8 ഉം ഞായറാഴ്‌ച 34 ഉം ശനിയാഴ്‌ച 35 ഉം ഡിഗ്രി സെൽഷ്യസുമാണ്‌ കൂടിയ താപനില. 
ചൂട്‌ കൂടുന്ന സാഹചര്യത്തിൽ ആരോഗ്യ സംരക്ഷണത്തിൽ കൂടുതൽ ശ്രദ്ധിക്കണമെന്നാണ്‌ ആരോഗ്യ വകുപ്പ്‌ നൽകുന്ന മുന്നറിയിപ്പ്‌ .ദിവസവും രണ്ടുലി​റ്റർ വെള്ളമെങ്കിലും കുടിക്കണം. ശരീരത്തിൽ നേരിട്ട് വെയിലേൽക്കുന്ന സാഹചര്യം ഒഴിവാക്കണം. മദ്യപാനം, മസാല ഭക്ഷണം, ജങ്ക് ഫുഡ്, മൈദ, ശരീരത്തിന് ചൂട് കൂട്ടുന്ന മാംസാഹാരങ്ങൾ എന്നിവ ഒഴിവാക്കാനും ആരോഗ്യ വിദഗ്‌ധർ നിർദേശിക്കുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top