27 April Saturday

മനുഷ്യൻ പൊരുതുന്ന മാധ്യമമായി; ഇടതുപക്ഷം മുന്നേറി: കെ ഇ എൻ

വെബ് ഡെസ്‌ക്‌Updated: Friday Mar 24, 2023

തായാട്ട്‌ ശങ്കരൻ അനുസ്‌മരണ സമ്മേളനം തലശേരിയിൽ 
കെ ഇ എൻ കുഞ്ഞഹമ്മദ്‌ ഉദ്‌ഘാടനംചെയ്യുന്നു

തലശേരി

ഓരോ മനുഷ്യനും പൊരുതുന്ന മാധ്യമമായി മാറുന്നതിനാലാണ്‌  കേരളത്തിൽ ഇടതുപക്ഷം മുന്നേറുന്നതെന്ന്‌ കെ ഇ എൻ കുഞ്ഞഹമ്മദ്‌. ജൂബിലി കോംപ്ലക്‌സ്‌ പെൻഷനേഴ്‌സ്‌ ഹാളിൽ തായാട്ട്‌ ശങ്കരൻ അനുസ്‌മരണ സമ്മേളനം ഉദ്‌ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. 
ഐക്യകേരളം രൂപപ്പെട്ടത്‌ മുതൽ വലതുമുന്നണിയിലെ ഘടകകക്ഷികളാണ്‌ വലതുപക്ഷ മാധ്യമങ്ങൾ. അവർ കമ്യൂണിസ്‌റ്റുകാർക്കും തൊഴിലാളികൾക്കും സമരങ്ങൾക്കും എതിരായ നിലപാടാണ്‌ എന്നും സ്വീകരിച്ചത്‌. ഈ വലതുപക്ഷ മാധ്യമപ്രചാരണത്തെ ജനശക്തിയിലൂടെയാണ്‌ കേരളം അതിജീവിക്കുന്നത്‌.  സജീവമായ സർഗാത്മക മാധ്യമം സംഭാഷണമാണ്‌.  സംഭാഷണവും നിലപാടും സ്വപ്‌നവും നഷ്‌ടപ്പെട്ടാൽ മനുഷ്യന്‌ നിവർന്നുനിൽക്കാൻ  സാധിക്കില്ല.  സാംസ്‌കാരിക മരണം അതോടെ സംഭവിക്കും.  ദേശാഭിമാനി വാരികയിൽ എഴുതാൻ പ്രേരിപ്പിച്ചത്‌ തായാട്ട്‌ ശങ്കരനായിരുന്നു. പ്രായവ്യത്യാസത്തിനപ്പുറമുള്ള അടുത്ത സൗഹൃദമായിരുന്നു അദ്ദേഹവുമായുണ്ടായിരുന്നതെന്നും കെ ഇ എൻ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top