25 April Thursday

നിയന്ത്രണം 
കടുക്കും എ കാറ്റഗറിയിൽ

വെബ് ഡെസ്‌ക്‌Updated: Monday Jan 24, 2022

ഞായറാഴ്ച നിയന്ത്രണങ്ങളുടെ ഭാ​ഗമായി കണ്ണൂർ കാൽടെക്സിൽ വാഹനങ്ങൾ പരിശോധിക്കുന്ന പൊലീസ്.

കണ്ണൂർ

കോവിഡ്‌ നിയന്ത്രണം സംബന്ധിച്ച പുതുക്കിയ മാനദണ്ഡ പ്രകാരം ഞായർ മുതൽ  കണ്ണൂർ ജില്ല എ കാറ്റഗറിയിൽ.  നിയന്ത്രണം കർശനമാക്കി  ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ  കലക്ടർ എസ് ചന്ദ്രശേഖർ ഉത്തരവിറക്കി. ആശുപത്രിയിൽ പ്രവേശിക്കപ്പെടുന്ന രോഗികളുടെ എണ്ണം അടിസ്ഥാനമാക്കിയാണ്‌   ജില്ലയെ എ കാറ്റഗറിയിൽ ഉൾപ്പെടുത്തിയത്‌.  ജില്ലാ മെഡിക്കൽ ഓഫീസറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. 
കണ്ണൂർ ഗവ. മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ തിങ്കൾ മുതൽ കോവിഡ്‌ രോഗികളുടെ പ്രവേശനം ജില്ലാ കൺട്രോൾ റൂം മുഖേനയായിരിക്കും. കാറ്റഗറി സി കോവിഡ്‌ രോഗികളെ മാത്രമേ ഇങ്ങനെ പ്രവേശിപ്പിക്കൂ. രോഗികൾ വർധിക്കുന്ന സാഹചര്യത്തിൽ കാറ്റഗറി സിയിൽ വരുന്ന രോഗികൾക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുന്നതിന്‌ ജില്ലാ ദുരന്ത നിവാരണ സമിതി യോഗ തീരുമാനിച്ചിരുന്നു. 
പുതിയ ഉത്തരവ് പ്രകാരം എല്ലാ രാഷ്ട്രീയ, സാമൂഹ്യ, സംസ്‌കാരിക, സമുദായിക പൊതുപരിപാടികളിലും ഉത്സവങ്ങളിലും മതപരമായ ചടങ്ങുകളിലും വിവാഹം, മരണാനന്തര ചടങ്ങ്‌ എന്നിവയിലും  50 പേരിൽ കൂടുതൽ പങ്കെടുക്കരുത്‌. നിയന്ത്രണം 30 വരേയോ മറ്റൊരു ഉത്തരവ് ഉണ്ടാവുന്നത് വരെയോ തുടരും.
 
അടച്ചുപൂട്ടലിന്‌ സമാനം
ഞായർ നിയന്ത്രണവുമായി 
സഹകരിച്ച്‌ ജനം
കണ്ണൂർ
കോവിഡ്‌ വ്യാപിക്കുന്ന സാഹചര്യത്തിൽ ഏർപ്പെടുത്തിയ ഞായർ നിയന്ത്രണം അടച്ചുപൂട്ടലിന്‌ സമാനം. ജനം നിയന്ത്രണങ്ങളുമായി സഹകരിച്ച്‌  വീട്ടിലിരുന്നു. ബസ്സുകളും ടാക്‌സികളും നിരത്തിലിറങ്ങിയില്ല. കെഎസ്‌ആർടിസി ദീർഘദൂര സർവീസ്‌ മാത്രമാണ്‌ നടത്തിയത്‌.  
അവശ്യസാധനങ്ങൾ വിൽക്കുന്ന കടകളും മെഡിക്കൽ ഷോപ്പുകളും പ്രവർത്തിച്ചു. ചുരുക്കം ഹോട്ടലുകൾ തുറന്നെങ്കിലും പാർസൽ മാത്രമായിരുന്നു. നഗരങ്ങളിലും പ്രധാന റോഡുകളിലും പൊലീസിന്റെ കർശന പരിശോധനയുണ്ടായി. സ്വകാര്യ വാഹനങ്ങളിലെത്തിയവരെ പരിശോധിച്ചാണ്‌  യാത്രാനുമതി നൽകിയത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top