26 April Friday

കുറുമാത്തൂരിൽ കേരഗ്രാമം പദ്ധതി തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Tuesday Nov 23, 2021

കുറുമാത്തൂർ പഞ്ചായത്ത് കേരഗ്രാമം പദ്ധതി മന്ത്രി എം വി ഗോവിന്ദൻ ഉദ്ഘാടനംചെയ്യുന്നു

തളിപ്പറമ്പ്
തദേശ സ്ഥാപനങ്ങളിൽ കെട്ടിക്കിടക്കുന്ന ഫയലുകൾ ഡിസംബർ അവസാനത്തോടെ തീർപ്പാക്കണമെന്ന് മന്ത്രി എം വി ഗോവിന്ദൻ. കുറുമാത്തൂർ പഞ്ചായത്ത് കൃഷിഭവന്റെ കേരഗ്രാമം പദ്ധതി ഉദ്‌ഘാടനംചെയ്യുകയായിരുന്നു മന്ത്രി. തദ്ദേശ സ്ഥാപനങ്ങളിൽ ഒരു സംരംഭകൻ എത്തിയാൽ നിയമപരമായി സഹായിക്കാനുള്ള ഉത്തരവാദിത്വം ഉദ്യോഗസ്ഥർക്കുണ്ട്. അവരെ തിരിച്ചയക്കാൻ പാടില്ല–- മന്ത്രി പറഞ്ഞു.  
പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി എം സീന അധ്യക്ഷയായി. 
ജൈവ ഉൽപ്പാദനോപാധികളുടെ വിതരണം  ജില്ലാ പഞ്ചായത്ത്‌  സ്ഥിരം സമിതി ചെയർമാൻ കെ കെ രത്‌നകുമാരി ഉദ്ഘാടനംചെയ്തു. കൃഷി ഡപ്യൂട്ടി ഡയരക്ടർ എം പി അനൂപ് പദ്ധതി വിശദീകരിച്ചു. വൈസ് പ്രസിഡന്റ്‌  പാച്ചേനി രാജീവൻ, സി എം സബിത, പി ലക്ഷ്മണൻ,  പി പി ഷൈനി, കെ ശശിധരൻ, വി വി ഗോവിന്ദൻ, എം പി വിനോദ്കുമാർ, കെ സി സുമിത്രൻ, എൻ റീജ,  കെ കൃഷ്ണൻ, ഐ വി നാരായണൻ തുടങ്ങിയവർ സംസാരിച്ചു. കൃഷി ഓഫീസർ രാമകൃഷ്ണൻ മാവില സ്വാഗതവും കെ പി മുഹമ്മദ് കുഞ്ഞി നന്ദിയും പറഞ്ഞു. ഉജ്വല ബാല പുരസ്‌കാരം നേടിയ കെ വി മെസ്നയെ അനുമോദിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top