25 April Thursday

എ കെ ജി സ്മരണയിൽ നാട്

വെബ് ഡെസ്‌ക്‌Updated: Thursday Mar 23, 2023

എ കെ ജി ദിനാചരണത്തിന്റെ ഭാഗമായി പെരളശേരിയിൽ സംഘടിപ്പിച്ച റാലി

പെരളശേരി

പാവങ്ങളുടെ പടത്തലവൻ എ കെ ജിയുടെ സ്മരണയിലിരമ്പി നാട്. കർഷകരുടെയും സാധാരണക്കാരന്റെയും മോചനപ്പോരാട്ടത്തിന് നേതൃത്വം നൽകിയ നേതാവിന്റെ ഓർമകൾ ജനന്മാട് ആദരപൂർവം പുതുക്കി.  46–ാം ചരമവാർഷിക ദിനത്തിൽ പ്രിയ നേതാവിന്റെ സ്മരണ പുതുക്കാൻ ആയിരങ്ങളാണ് പെരളശേരിയിലേക്ക് ഒഴുകിയെത്തിയത്. ഐവർകുളം എ കെ ജി സ്തൂപത്തിലെ പുഷ്പാർച്ചനയ്‌ക്ക്‌ സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം ഇ പി ജയരാജൻ, ജില്ലാ സെക്രട്ടറി എം വി ജയരാജൻ, സംസ്ഥാന കമ്മിറ്റിയംഗം എൻ ചന്ദ്രൻ, കെ കെ നാരായണൻ, എടക്കാട് ഏരിയാ സെക്രട്ടറി എം കെ മുരളി, അഞ്ചരക്കണ്ടി ഏരിയാ സെക്രട്ടറി കെ ബാബുരാജ്  തുടങ്ങിയവർ  നേതൃത്വം നൽകി.  തുടർന്ന്‌  ബാൻഡ്‌ വാദ്യങ്ങളുടെയും ചുവപ്പ് വളന്റിയർ മാർച്ചിന്റെയും അകമ്പടിയോടെ നടന്ന ബഹുജന പ്രകടനം പെരളശേരിയെ ചെമ്പട്ടണിയിച്ചു.  
 പ്രകടനത്തിന് എം വി ജയരാജൻ, എൻ ചന്ദ്രൻ, എം കെ മുരളി, കെ ബാബുരാജ്, പി പി ദിവ്യ തുടങ്ങിയവർ നേതൃത്വം നൽകി. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top