27 April Saturday

ഗാർഹിക, തൊഴിലിട പീഡനം വർധിക്കുന്നു: വനിതാ കമീഷൻ

വെബ് ഡെസ്‌ക്‌Updated: Thursday Mar 23, 2023

കണ്ണൂർ

ഗാർഹിക പീഡനവും തൊഴിലിടങ്ങളിലെ പീഡനവും വർധിക്കുന്നത്‌ വനിതാ കമീഷൻ ഗൗരവമായി കാണുന്നുവെന്ന്‌ ചെയർമാൻ പി സതീദേവി. തൊഴിലിടങ്ങളിൽ പരാതിപരിഹാര സംവിധാനം കാര്യക്ഷമമാക്കണമെന്ന്‌ കലക്ടറോട്‌ ആശ്യപ്പെട്ടിട്ടുണ്ടെന്നും കലക്ടറേറ്റിൽ  നടന്ന അദാലത്തിനുശേഷം സതീദേവി  പറഞ്ഞു. എല്ലായിടത്തും പരാതിപരിഹാര സംവിധാനം വേണമെന്ന അറിവുപോലും പലർക്കുമില്ല. സെൽ കാര്യക്ഷമമാക്കാൻ  കലക്ടർ  ഇടപെടലുകൾ നടത്തും. 
     സ്‌ത്രീധന നിരോധന നിയമം പാസാക്കി വർഷങ്ങളായെങ്കിലും വിവാഹസമയത്ത്‌ പെൺകുട്ടിക്ക്‌ ലഭിക്കുന്ന സ്വർണം ഭർതൃവീട്ടുകാർ കൈക്കലാക്കും.  പിന്നീട്‌ വിവാഹമോചന വേളയിൽ തിരിച്ചുനൽകാറില്ല. ഇത്‌ പിന്നീട്‌ പൊലീസ്‌ കേസായാലും രേഖകൾ ഇല്ലാത്തതിനാൽ തെളിവില്ലെന്ന കാരണത്താൽ നീതി ലഭിക്കില്ല. അതിനാൽ വനിതാ കമീഷൻ  ഇതുസംബന്ധിച്ച മാർഗരേഖ സർക്കാരിന്‌ സമർപ്പിച്ചിട്ടുണ്ട്‌. വിവാഹം രജിസ്‌റ്റർ ചെയ്യുമ്പോൾതന്നെ സ്വർണത്തിന്റെ കണക്കും രേഖപ്പെടുത്തണമെന്നും വിവാഹപൂർവ കൗൺസലിങ് സർടിഫിക്കറ്റ്‌ നൽകണമെന്നും നിർദേശിച്ചിട്ടുണ്ടെന്നും സതീദേവി പറഞ്ഞു. കമീഷൻ അംഗം പി കുഞ്ഞായിഷയും അദാലത്തിൽ  പങ്കെടുത്തു.  59 പരാതികൾ പരിഗണിച്ചു.  12കേസ്‌ ഒത്തുതീർപ്പാക്കി. ഏഴ്‌ കേസ്‌ റിപ്പോർട്ട്‌ നൽകുന്നതിനായി അയച്ചു. 40 കേസ്‌ അടുത്ത അദാലത്തിൽ പരിഗണിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top