25 April Thursday
ജില്ലാ പഞ്ചായത്ത്‌ പദ്ധതി

107 പട്ടികവർഗ 
കോളനികളിൽ ഇന്റർനെറ്റ്‌

വെബ് ഡെസ്‌ക്‌Updated: Friday Oct 22, 2021
കണ്ണൂർ
ജില്ലയിലെ 107 പട്ടികവർഗ കോളനികളിലെ വിദ്യാർഥികൾക്ക്‌ ഇനി  ഓൺലൈൻ പഠനം തടസ്സമില്ലാതെ. ജില്ലാപഞ്ചായത്താണ്‌  മലയോര മേഖലയിലെ പട്ടികവർഗ കോളനികളിൽ ഇന്റർനെറ്റ്‌ ലഭ്യമാക്കുന്നത്‌.  നവംബർ പതിനഞ്ചിനകം പ്രവൃത്തി പൂർത്തിയാകുമെന്ന്‌  ജില്ലാപഞ്ചായത്ത്‌ പ്രസിഡന്റ്‌ പി പി ദിവ്യ അറിയിച്ചു. 30 ലക്ഷം രൂപയുടെ പദ്ധതിയാണ്‌. കേരള വിഷനെയാണ്‌  ഇതിന്റെ ഏജൻസിയായി നിശ്‌ചയിച്ചത്‌. ഒരു വർഷം സൗജന്യ വൈഫൈ ഉൾപ്പെടെയുള്ള സംവിധാനമാണ്‌ ഒരുക്കുന്നത്‌.
 കെട്ടിയൂർ പഞ്ചായത്തിലെ കൂനംപള്ള, ഇടമന, മടത്തുംകടവ്‌, വെങ്കലോടി,  മേലെ മന്ദച്ചേരി,  കണിച്ചാറിലെ ഓടപ്പുഴ താഴെ കോളനി, മേലെ കോളനി,   ഓടപ്പുഴ കുറിച്യ കോളനി, പടിഞ്ഞാറെ വെള്ളൂന്നി, ചെങ്ങോം, അണങ്ങോട്‌  ലക്ഷംവീട്‌ കോളനി, അണങ്ങോട്‌  പന്തംപ്ലാക്കൽ, ആറ്റംചേരി, വെള്ളറ, കാടൻ മല,  താഴെ വെള്ളറ,  പേരാവൂരിലെ വെള്ളറ മിച്ചഭൂമി, ഏലപിടിക, കേളകത്തെ വളയംചാൽ പണിയ കോളനി, വളയംചാൽ കുറിച്യ കോളനി, പൂക്കുണ്ട്‌ കോളനി, നരിക്കടവ്‌, മുട്ടുമാറ്റി, ഇല്ലിമുക്ക്‌, രാമച്ചി പണിയ കോളനി,  രാമച്ചി കുറച്യ കോളനി, താഴെ കണ്ടംതോട്‌, മേലെ കണ്ടംതോട്‌,  മുഴക്കുന്നിലെ നെല്ലിയാട്‌, കൂടലാട്‌, അങ്ങാടി ചാൽ പുളിമുണ്ട,  എടപ്പാടിക്കുന്ന്‌, കിളചാക്ക്‌, കല്ലേരിമല, പാറക്കാട്‌, ലക്ഷംവീട്‌ കോളനി, വയലുംകര കോളനി, മിച്ചഭൂമി  കോളനി, ചാലക്കൻ കോളനി, ഈരാളികുണ്ട്‌, ചെന്നപ്പൊയിൽ, പാട്യത്തെ ഇല്ലങ്കൽ കോളനി,  കടവിൽ, നരിക്കോട്‌ മല, ചെക്യേരി, പൂളക്കുണ്ട്‌, കാരോത്ത്‌ കോളനി, കോഴിമൂല, വള്ളിയോടി, മേനച്ചൊടി, പാടിപ്പറമ്പ, മണ്ഡപം, അരയിക്കാൽ കോളനി, കണ്ണവം, ചെറുപുഴയിലെ കനാംവയൽ, ചെറുകുന്നിലെ ആറാട്ട്‌ കടവ്‌, എയ്യോകല്ല്‌,  കുറിച്യകുന്ന്‌, കുണ്ടേരി,  രാജഗിരി, കുന്നിയൻകല്ല്‌, പടുത വയൽ, നടുവിലെ കൊട്ടച്ചോല, മൈലാപെട്ടി, മയ്യിക്കാട്‌,  പാറമൊട്ട, കാരാമരംതട്ട്‌, ആശാൻതട്ട്‌, പാത്തിമുണ്ട, മാവിൻചാൽ, കോട്ടയംതട്ട്‌,  മാങ്കുളം, അരീക്കാമല, ഉദയഗിരിയിലെ തലത്തണ്ണി, ആനക്കുഴി, മുണ്ടേരിത്തട്ട്‌, പെരുമുണ്ട, അപ്പർ ചീക്കാട്‌,  ശ്രീകണ്‌ഠപുരത്തെ ഞണ്ണമല,  ചെട്ടിയാൽ, കംബ്ലരി, ചാണോകുണ്ട്‌, വൈതൽ മല, ആനയാടി, കുട്ടിമാവ്‌, പാലയോട്‌, ചിറ്റാരി,   ആലക്കോട്‌  പെരുവട്ടം, പെരുമുണ്ട, കാവുംകുടി,  പടിയൂർ കല്യാട്ടെ ചടച്ചി കുണ്ടം,  ഉളിക്കലിലെ മുണ്ടാനൂർ, പുറവയൽ, കോരങ്ക, ആറളത്തെ വിയറ്റ്‌നാം, നവജീവൻ,  ആറളം ബ്ലോക്ക്‌–-7, ആറളം ബ്ലോക്ക്‌–-9, ആറളം ബ്ലോക്ക്‌–-10, ആറളം ബ്ലോക്ക്‌ –-11, ആറളം ബ്ലോക്ക്‌ – -12, ആറളം ബ്ലോക്ക്‌–-13, അയ്യൻകുന്നിലെ ഉരുപ്പുംകുറ്റി, ഇടപ്പുഴ, ഈന്തും എന്നിവിടങ്ങളിലാണ്‌ നെറ്റ്‌വർക്ക്‌ ലഭ്യമാക്കുന്നത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top