19 April Friday

തളിപ്പറമ്പ്‌ നഗരസഭയിൽ 
യുഡിഎഫ്‌ ഭരണം 
തുലാസിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Sep 22, 2021
തളിപ്പറമ്പ്
മുസ്ലിംലീഗ്‌ സംസ്ഥാന നേതൃത്വത്തെ വെല്ലുവിളിച്ച്‌ തളിപ്പറമ്പ്‌ മുനിസിപ്പൽ സമാന്തര കമ്മിറ്റി വന്നതോടെ നഗരസഭയിലെ യുഡിഎഫ്‌ ഭരണവും തുലാസിൽ. 34 അംഗ ഭരണസമിതിൽ ലീഗിനുള്ള 15 അംഗങ്ങളിൽ ഏഴുപേരും വിമതപക്ഷത്താണ്‌. കോൺഗ്രസിന്‌ നാല്‌ അംഗങ്ങളാണുള്ളത്‌. ഏഴുപേർ പക്ഷം  മാറുമ്പോൾ യുഡിഎഫ്‌ അംഗസംഖ്യ പന്ത്രണ്ടായി ചുരുങ്ങും. 12 അംഗങ്ങളുള്ള സിപിഐ എം ഏറ്റവും വലിയ ഒറ്റക്കക്ഷിയാകും. ബിജെപിക്ക്‌ മൂന്ന്‌ അംഗങ്ങൾ. 
അവിശ്വാസപ്രമേയം വന്നാൽ യുഡിഎഫ്‌ ന്യൂനപക്ഷമാകാനിടയുണ്ട്‌. 34ൽ 12 പേരുടെമാത്രം പിന്തുണ. ലീഗ്‌ വിമതപക്ഷം വോട്ടെടുപ്പിൽനിന്ന്‌ വിട്ടുനിന്നാൽപോലും യുഡിഎഫിന്‌ ഭരണം നിലനിർത്തണമെങ്കിൽ ബിജെപി പിന്തുണ വേണ്ടിവരും. വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ എം കെ ഷബിത, ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ പി റജില, കൗൺസിലർമാരായ കെ എം മുഹമ്മദ്കുഞ്ഞി, ടി മുനീറ, എം സജ്ന, സി മുഹമ്മദ് സിറാജ്, സി നുബ്ല എന്നിവരാണ്‌ സമാന്തര കമ്മിറ്റിയിലുള്ളത്. ഇവർ നേരത്തെ, ലീഗിന്റെ വികസനവിരുദ്ധ നിലപാടുകൾക്കെതിരെ കൗൺസിൽ യോഗത്തിൽ പ്രത്യേക വിഭാഗമായി നിന്നിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top