06 July Sunday

കാട്ടാന കുടിൽ പൊളിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Jul 22, 2021

ആറളം ഫാം ഏഴാംബ്ലോക്കിലെ ഷിജോയും ജിൻസിയും താമസിക്കുന്ന കുടിൽ കാട്ടാന പൊളിച്ചനിലയിൽ

ഇരിട്ടി

ആറളം ഫാം ഏഴാം ബ്ലോക്കിൽ കാട്ടാന കുടിൽ പൊളിച്ചു. ഉറക്കത്തിലായിരുന്ന പിഞ്ചുമക്കളെ വാരിയെടുത്ത്‌ കുടുംബം ഓടിരക്ഷപ്പെട്ടു. ഷിജോയും ഭാര്യ - ജിൻസിയും മക്കളും താമസിക്കുന്ന ഷെഡ്ഡാണ്‌  ആന തകർത്തത്‌. ബുധനാഴ്‌ച രാവിലെ ആറരയോടെയാണ്‌ സംഭവം. ഷിജോയും - ജിൻസിയും മക്കളായ ഏഴുവയസ്സുകാരി ആവണി, അഞ്ചുവയസ്സുകാരി ആരണ്യ എന്നിവരും  ഉറക്കത്തിലായിരുന്നു. കുടിൽ ഒരുഭാഗം പൊളിയുന്ന ശബ്ദംകേട്ട്‌ ഉണർന്ന മാതാപിതാക്കൾ കുഞ്ഞുങ്ങളെയും വാരിയെടുത്ത്‌ ഓടിരക്ഷപ്പെടുകയായിരുന്നു. കാട്ടാന ശല്യം രൂക്ഷമായ പ്രദേശമാണിത്‌. പതിമൂന്ന്‌ കൊല്ലമായി കുടിൽകെട്ടി താമസിക്കുന്ന ആലക്കോടുകാരാണ്‌ ഈ ആദിവാസി കുടുംബം. പ്രതിരോധ സുരക്ഷാ നടപടികൾ ഊർജിതമാക്കണമെന്ന്‌ സിപിഐ എം ആറളം ഫാം ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top