20 April Saturday

പഴയങ്ങാടി സബ്‌ട്രഷറി കെട്ടിടം നാടിന്‌ സമർപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Jun 22, 2022

പഴയങ്ങാടി സബ്- ട്രഷറി കെട്ടിടം ഉദ്---ഘാടനം ചെയ്യാനെത്തിയ ധനമന്ത്രി കെ എൻ ബാലഗോപാലിനെ വേദിയിലേക്ക്- സ്വീകരിക്കുന്നു

പഴയങ്ങാടി

43 കോടി രൂപ ചെലവിൽ  അത്യാധുനിക സൗകര്യത്തോടെ നിർമിച്ച പഴയങ്ങാടി സബ് ട്രഷറി കെട്ടിടം ധനമന്ത്രി കെ എൻ ബാലഗോപാൽ ഉദ്‌ഘാടനംചെയ്‌തു.  4150 ചതുരശ്ര മീറ്ററിൽ  രണ്ടു നിലകളിലായി നിർമിച്ച കെട്ടിടത്തിൽ സിംഗിൾ വിന്റോ, ടോക്കൺ, ജനറേറ്റർ സംവിധാനങ്ങൾ, നിരീക്ഷണ ക്യാമറകൾ, റെക്കോർഡ് റൂം, സ്ട്രോങ് റൂം, ഡൈനിങ് ഹാൾ, ഓപ്പൺ കോൺഫറൻസ് ഹാൾ, അംഗപരിമിതർക്കുള്ള ടോയ്‌ലെറ്റ്‌  സൗകര്യം എന്നിവ ഒരിക്കിയിട്ടുണ്ട്.
  1484 പെൻഷൻകാർ ഉൾപ്പെടെ അയ്യായിരത്തോളം ഇടപാടുകാർ പഴയങ്ങാടി സബ് ട്രഷറിയിൽ എത്തുന്നുണ്ട്‌. മൂന്ന് പഞ്ചായത്തുകളും ഒരു ബ്ലോക്ക് പഞ്ചായത്തും പരിയാരം ഗവ. മെഡിക്കൽ കോളേജും ഉൾപ്പെടുന്ന 148 ഡിഡിഒമാരും ഇവിടെ ഇടപാട്‌ നടത്തുന്നുണ്ട്.  ഇൻകലാണ് കെട്ടിടം നിർമിച്ചത്‌.  1983ൽ ആരംഭിച്ച സബ്ട്രഷറി 39 വർഷമായി മാടായി കോ-ഓപ്പറേറ്റീവ് റൂറൽ ബാങ്കിന്റെ  വാടകക്കെട്ടിടത്തിലായിരുന്നു  പ്രവർത്തിച്ചത്.
ഉദ്‌ഘാടനച്ചടങ്ങിൽ എം വിജിൻ എംഎൽഎ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌  പി പി ദിവ്യ മുഖ്യാതിഥിയായി. കല്യാശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌  പി പി ഷാജിർ, ജില്ലാ പഞ്ചായത്തംഗം സി പി ഷിജു, ഏഴോം  പഞ്ചായത്ത് പ്രസിഡന്റ്‌  പി ഗോവിന്ദൻ, മുൻ എംപി പി കെ ശ്രീമതി, കെസിസിപിഎൽ ചെയർമാൻ ടി വി രാജേഷ്, ട്രഷറി വകുപ്പ് ഡയറക്ടർ വി സാജൻ, ജിലകൊ ട്രഷറി ഓഫീസർ കെ പി ഹൈമ എന്നിവർ സംസാരിച്ചു. ഉത്തരമേഖലാ കോഴിക്കോട് ട്രഷറി ഡെപ്യൂട്ടി ഡയറക്ടർ ടി സി സുരേഷ് റിപ്പോർട്ട് അവതരിപ്പിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top