28 March Thursday

വായനമാസാചരണത്തിന് തുടക്കം

വെബ് ഡെസ്‌ക്‌Updated: Wednesday Jun 22, 2022

വായന മാസാചരണം ജില്ലാതല ഉദ്-ഘാടനം അഞ്ചരക്കണ്ടി ഹയർ സെക്കൻഡറി സ-്-കൂളിൽ ജില്ലാ പഞ്ചായത്ത്- 
പ്രസിഡന്റ്‌- പി പി ദിവ്യ നിർവഹിക്കു-ന്നു

അഞ്ചരക്കണ്ടി
പി എൻ പണിക്കർ അനുസ്മരണത്തിന്റെ ഭാഗമായി ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് അഞ്ചരക്കണ്ടി എച്ച്എസ്എസിൽ സംഘടിപ്പിച്ച വായനമാസാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ പി പി ദിവ്യ നിർവഹിച്ചു. കവി വീരാൻകുട്ടി മുഖ്യപ്രഭാഷണം നടത്തി. ലോകത്തിന് മുഴുവൻ വെളിച്ചം നൽകുന്ന സൂര്യനാവാൻ എല്ലാവർക്കും പറ്റില്ലെങ്കിലും ചെറു പ്രകാശം പകരുന്ന മൺവിളക്കാവാൻ കഴിയുമെന്ന്‌  അദ്ദേഹം പറഞ്ഞു. മനുഷ്യനെ മാറ്റിത്തീർക്കാൻ പുസ്തകത്തിന് സാധിക്കും. പുസ്തകം കൈയിലെടുക്കുമ്പോഴുള്ള ലോകമല്ല, വായിച്ചുതീരുമ്പോൾ–- -വീരാൻകുട്ടി പറഞ്ഞു.  
കലക്ടർ എസ് ചന്ദ്രശേഖർ അധ്യക്ഷനായി. സ്‌കൂൾ പ്രിൻസിപ്പൽ ഒ എം ലീന വായനദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കാരയിൽ സുകുമാരൻ പി എൻ പണിക്കർ അനുസ്മരണ പ്രഭാഷണം നടത്തി.  പഞ്ചായത്ത് പ്രസിഡന്റ്‌ കെ പി ലോഹിതാക്ഷൻ, ജില്ലാ പഞ്ചായത്തംഗം ചന്ദ്രൻ കല്ലാട്ട്, പഞ്ചായത്ത്  സ്ഥിരം സമിതി ചെയർമാൻ സി കെ അനിൽകുമാർ, ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി കെ വിജയൻ, കണ്ണൂർ വിദ്യാഭ്യാസ ഉപഡയറക്ടർ കെ ബിന്ദു,  ഇ സി വിനോദ്,  സി എം വിനയചന്ദ്രൻ,  ഷാജു ജോൺ എന്നിവർ സംസാരിച്ചു. ജില്ലാ ഇൻഫർമേഷൻ ഓഫീസർ ഇകെ പത്മനാഭൻ സ്വാഗതവും എം സ്‌നേഹ നന്ദിയും പറഞ്ഞു. ബുധനാഴ്‌ച ജില്ലയിലെ എല്ലാ സ്‌കൂളുകളിലും കഥ, കവിതാരചന മത്സരം നടക്കും. യുപി, ഹൈസ്‌കൂൾതലം വിദ്യാർഥികൾക്കാണ് മത്സരം.  

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top