26 April Friday

എം ശ്രീധരന് യാത്രയയപ്പ് നല്‍കി

വെബ് ഡെസ്‌ക്‌Updated: Sunday May 22, 2022

എം ശ്രീധരന് സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ ഉപഹാരം നൽകുന്നു.

കണ്ണൂർ
സർവീസിൽനിന്ന്‌ വിരമിച്ച കേരളാ വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ (സിഐടിയു) സംസ്ഥാന കമ്മിറ്റി അം​ഗവും മുൻ ജില്ലാ സെക്രട്ടറിയുമായ എം  ശ്രീധരന്‌ യാത്രയയപ്പ് നൽകി. എൻജിഒ യൂണിയൻ ഹാളിൽ  സിപിഐ  എം  ജില്ലാസെക്രട്ടറി എം വി ജയരാജൻ ഉദ്ഘാടനംചെയ്തു.  യൂണിയൻ ജില്ലാ പ്രസിഡന്റ്‌ കെ കെ സുരേഷ് അധ്യക്ഷനായി.  
ജില്ലാ കമ്മിറ്റിയുടെയും ബ്രാഞ്ച് കമ്മിറ്റികളുടെയും ഉപഹാരം ചടങ്ങിൽ ശ്രീധരന്‌  കൈമാറി. സിപിഐ എം ജില്ലാ സെക്രട്ടേറിയറ്റം​ഗം പി പുരുഷോത്തമൻ, എൻജിഒ യൂണിയൻ സംസ്ഥാന പ്രസിഡന്റ്‌ എം വി ശശിധരൻ, ടി ഒ വിനോദ്, പി വി ഗംഗാധരൻ, ടി രമണി,  കെ ജി മനോജ് കുമാർ, എം ശ്രീധരൻ എന്നിവർ സംസാരിച്ചു.  യൂണിയൻ  ജില്ലാ സെക്രട്ടറി എം വി സഹദേവൻ സ്വാഗതവും ജില്ലാ ട്രഷറർ ആർ കെ റീജ നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top