25 April Thursday
വെെശാഖോത്സവം

ഹരിത പെരുമാറ്റച്ചട്ടം പരിശോധിക്കാൻ കലക്ടറെത്തി

വെബ് ഡെസ്‌ക്‌Updated: Sunday May 22, 2022

കൊട്ടിയൂർ വൈശാഖോത്സവത്തിന്റെ ഒരുക്കങ്ങൾ 
വിലയിരുത്താൻ കലക്ടർ എസ്‌ ചന്ദ്രശേഖർ എത്തിയപ്പോൾ

കണ്ണൂർ
കൊട്ടിയൂർ വൈശാഖോത്സവം  ഹരിതോത്സവമായി സംഘടിപ്പിക്കുന്നതിന്റെ ഒരുക്കങ്ങൾ വിലയിരുത്താൻ കലക്ടറെത്തി.  ദേവസ്വം അധികൃതർ, പഞ്ചായത്ത് ഭാരവാഹികൾ,  ഹരിതകേരള മിഷൻ ജില്ലാ ടീം അംഗങ്ങൾ, ഹരിത കർമസേന അംഗങ്ങൾ എന്നിവരുമായി ചർച്ച നടത്തിയ കലക്ടർ എസ്‌ ചന്ദ്രശേഖർ കൊട്ടിയൂരിലെ താൽക്കാലിക ആശുപത്രിയിൽ ഡോക്ടർമാരെ അടിയന്തരമായി നിയോഗിക്കാൻ  ഡിഎംഒയ്‌ക്ക്‌ നിർദേശം നൽകി. 
ക്ഷേത്രപരിസരത്തെ കടകളിൽ പ്ലാസ്റ്റിക്ക് റെയ്ഡ് ശക്തിപ്പെടുത്താൻ കലക്ടർ ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു. ഹോട്ടലുകളിൽ നിരന്തര പരിശോധന നടത്താൻ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർക്കും നിർദേശം നൽകി. 
പഞ്ചായത്ത് പ്രസിഡന്റ്‌ റോയ് നമ്പൂടാകം, വൈസ് പ്രസിഡന്റ്‌ ഫിലോമിന, ഹരിതകേരള മിഷൻ ജില്ലാ കോ- ഓഡിനേറ്റർ ഇ കെ സോമശേഖരൻ, കൊട്ടിയൂർ ദേവസ്വം ചെയർമാൻ കെ സി സുബ്രഹ്മണ്യൻ നായർ, എക്സിക്യൂട്ടീവ് ഓഫീസർ കെ ഗോകുൽ, പഞ്ചായത്ത് സെക്രട്ടറി സത്യൻ എന്നിവർ അവലോകനയോഗത്തിൽ  പങ്കെടുത്തു.  

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top