29 March Friday

ഒരുങ്ങുന്നു വിദ്യാർഥികളുടെ 600 തോട്ടം

വെബ് ഡെസ്‌ക്‌Updated: Friday May 22, 2020

കണ്ണൂർ 

‘സമഗ്രമായ കൃഷി സമൃദ്ധമായ നാട്’ മുദ്രവാക്യമുയർത്തി എസ്‌എഫ്‌ഐ ജില്ലാ കമ്മിറ്റി നടത്തുന്ന കൃഷി സംരംഭങ്ങൾക്ക്‌ തുടക്കമായി. കോവിഡ് കാലത്തെ ഭക്ഷ്യ ക്ഷാമം മറികടക്കാൻ 600 കൃഷിത്തോട്ടങ്ങളാണ് ഒരുക്കുന്നത്‌. നെല്ല്‌, കപ്പ, വാഴ, മഞ്ഞൾ, ഇഞ്ചി, മത്സ്യം, ചേന തുടങ്ങി വിവിധയിനം വിളകൾ കൃഷി ചെയ്യും. യൂണിറ്റ്, ലോക്കൽ,  ഏരിയാ കമ്മിറ്റികൾ ഒരു തോട്ടം വീതമെങ്കിലും ഒരുക്കും. 
സമൃദ്ധി പദ്ധതിയുടെ ജില്ലാതല ഉദ്ഘടാനം പിലാത്തറ കോ. ഓപ്പറേറ്റീവ് കോളേജിൽ  ടി വി രാജേഷ് എംഎൽഎ നിർവഹിച്ചു. കേന്ദ്ര കമ്മിറ്റി അംഗം എ പി അൻവീർ,  ജില്ലാ സെക്രട്ടറി ഷിബിൻ കാനായി, പ്രസിഡന്റ് സി പി ഷിജു,  സമൃദ്ധി ജില്ലാ കൺവീനർ പി ജിതിൻ, അനുവിന്ദ്, അർജുൻ എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top