26 April Friday

ലിറ്റില്‍ കൈറ്റ്സ് ക്യാമ്പ്‌ സമാപിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Jan 22, 2022

ലിറ്റിൽ കൈറ്റ്സ് സ്കൂൾതല ക്യാമ്പിൽനിന്ന്

 കണ്ണൂർ

 ജില്ലയിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളിലെ സ്കൂൾതല ക്യാമ്പുകൾ  പൂർത്തിയായി. സോഫ്റ്റ്‍വെയർ അധിഷ്ഠിതമായി  നടത്തിയ അഭിരുചി പരീക്ഷയിലൂടെ തെരഞ്ഞെടുത്ത 140 യൂണിറ്റുകളിലെ 3936 വിദ്യാർഥികളാണ് പങ്കെടുത്തത്. കോവി‍ഡ് പശ്ചാത്തലത്തിൽ ക്യാമ്പ് നടത്താൻ കഴിയാതിരുന്ന 18 സ്‌കൂളുകളിലും പങ്കെടുക്കാൻ കഴിയാത്ത വിദ്യാർഥികൾക്കുമായി പിന്നീട് പകരം സംവിധാനം ഒരുക്കുമെന്ന് കൈറ്റ് സിഇഒ കെ അൻവ‍ർ സാദത്ത് അറിയിച്ചു.
  പ്രോഗ്രാമിങ്, അനിമേഷൻ വിഭാഗത്തിൽ തുടർസാധ്യതകൾ  പരിചയപ്പെടുത്തുന്ന പ്രവർത്തനങ്ങളാണ് ക്യാമ്പിൽ നടന്നത്. ഇതിനായി ഫേസ് ഡിറ്റക്ഷൻ ഗെയിം, സ‍്ക്രാച്ച് ഓഫ്‍ലൈൻ എഡിറ്റർ ഉപയോഗിച്ചുള്ള കാർ റേസിങ് ഗെയിം നിർമാണം, 'ചരട് അറ്റുപോയ പട്ടത്തിന്റെ സഞ്ചാരം' എന്ന തീമിനെ അടിസ്ഥാനമാക്കി റ്റുപി റ്റ്യൂബ് ഡെസ്‍ക്ടിൽ അനിമേഷൻ സിനിമ തയാറാക്കൽ, മൊബൈൽ ആപ്പ് തയാറാക്കുന്ന വിധം തുടങ്ങിയ സെഷനുകൾ നടന്നു. പ്രത്യേകം പരിശീലനം നേടിയ അധ്യാപകർ നേതൃത്വം നൽകി.
  ഹൈടെക് പദ്ധതി പ്രവർത്തനങ്ങളിൽ ലിറ്റിൽ കൈറ്റ്സ് ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് കൈറ്റ് മാസ്റ്റർ ട്രെയിന‍ർമാ‍ർ വീഡിയോ കോൺഫറൻസ് വഴി കുട്ടികളുമായി സംസാരിച്ചു. ക്യാമ്പിലെ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് സബ്‍ജില്ലാ ക്യാമ്പിലേക്ക്‌ വിദ്യാ‍ർഥികളെ തെരഞ്ഞെടുക്കുന്നത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top