25 April Thursday

വാഹനമോടിച്ച് കുട്ടികളുടെ 
നിയമലംഘനം; ആർടിഒ 
പരിശോധന കർശനമാക്കുന്നു

വെബ് ഡെസ്‌ക്‌Updated: Saturday Jan 22, 2022
കണ്ണൂർ
18 വയസ്സിനുതാഴെയുള്ള കുട്ടികൾ വാഹനവുമായി റോഡിലിറങ്ങുന്നത്‌  വ്യാപകമാവുന്നതിനാൽ ആർടിഒ പരിശോധന കർശനമാക്കുന്നു. ഇത്‌ 25,000 രൂപ പിഴയും മൂന്നുവർഷം തടവോ ലഭിക്കാവുന്ന കുറ്റമാണ്. പക്വതയില്ലാത്ത പ്രായത്തിൽ പൊതുനിരത്തിൽ വാഹനമോടിച്ച്‌ അതീവ ഗുരുതരമായ അപകടങ്ങളാണ് ഇവർ വരുത്തിവയ്‌ക്കുന്നത്. 
   ഇരുചക്ര വാഹനങ്ങളിലെ പിന്നിൽ യാത്ര ചെയ്യുന്നവർ ഹെൽമെറ്റ് ധരിക്കാത്തതും നിയമലംഘനമാണ്. നമ്പർ പ്ലേറ്റ് മറച്ചുവച്ച് സർവീസ് നടത്തുന്ന നിയമലംഘനങ്ങളും കൂടുന്നുണ്ട്. ഇത് കണക്കിലെടുത്ത് വരും ദിവസങ്ങളിൽ കർശന പരിശോധന നടത്തുമെന്ന് എൻഫോഴ്സ്മെന്റ് ആർടിഒ അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top