20 April Saturday

ബാലസംഘത്തിലേക്ക് 
രണ്ടേകാൽ ലക്ഷംപേർ

വെബ് ഡെസ്‌ക്‌Updated: Monday Nov 21, 2022

ബാലസംഘം അംഗത്വ പ്രവർത്തനത്തിന്റെ ജില്ലാതല ഉദ്ഘാടനം പേരാവൂർ കാക്കയങ്ങാട്ട്‌ ജി എൻ രാമകൃഷ്ണൻ നിർഹിക്കുന്നു

കണ്ണൂർ

ബാലസംഘം അംഗത്വ പ്രവർത്തനത്തിന്റെ ജില്ലാതല ഉദ്ഘാടനം പേരാവൂർ  കാക്കയങ്ങാട്ടെ കായക്കാട് യൂണിറ്റിൽ സംസ്ഥാന ജോയിന്റ്‌ സെക്രട്ടറി ജി എൻ രാമകൃഷ്ണൻ നിർവഹിച്ചു. "കുതിക്കട്ടെ ബാല്യം തിരിച്ചറിവിന്റെ ലോകത്തേക്ക്’ എന്ന മുദ്രാവാക്യമുയർത്തിയാണ്‌ മെമ്പർഷിപ്പ്‌  പ്രവർത്തനം. 18 ഏരിയകളിൽനിന്നുള്ള  രണ്ടേകാൽ ലക്ഷം കുട്ടികളെ അംഗങ്ങളാക്കും. ഉദ്‌ഘാടനച്ചടങ്ങിൽ ജില്ലാ പ്രസിഡന്റ്‌ കെ ജിഷ്ണു അധ്യക്ഷനായി. ബാലസംഘം ജില്ലാ കൺവീനർ പി സുമേശൻ, ജില്ലാ കോ -ഓഡിനേറ്റർ വിഷ്ണു ജയൻ, പേരാവൂർ ഏരിയാ ജോയിന്റ്‌ കൺവീനർ പി ഹക്കിം എന്നിവർ സംസാരിച്ചു. അനുവിന്ദ്‌ സ്വാഗതവും  ആകാശ് നന്ദിയും പറഞ്ഞു.   

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top