20 April Saturday
ഇന്ത്യൻ ലൈബ്രറി കോൺഗ്രസ്

കൾച്ചറൽ ഫെസ്റ്റിൽ പങ്കാളികളാകാം

വെബ് ഡെസ്‌ക്‌Updated: Monday Nov 21, 2022
കണ്ണൂർ
ഇന്ത്യൻ ലൈബ്രറി കോൺഗ്രസിന്റെ ഭാഗമായി ഡിസംബർ 29 മുതൽ ജനുവരി മൂന്നുവരെ നടക്കുന്ന കൾച്ചറൽഫെസ്റ്റിൽ  കലാപരിപാടികൾ അവതരിപ്പിക്കാൻ ബഹുജനങ്ങൾക്കും  അവസരം. താൽപര്യമുള്ളവർ  ilckannur1@gmail.com   മെയിലിലേക്ക് അവരുടെ പേരും വിശദാംശങ്ങളും അയക്കണം.   www.peoplesmission.in   വെബ്സൈറ്റിലും രജിസ്റ്റർ ചെയ്യാവുന്നതാണ്. അവതരിപ്പിക്കാനുദ്ദേശിക്കുന്ന ഇനവും പങ്കെടുക്കുന്ന ആളുകളുടെ എണ്ണവും ആവശ്യമായിവരുന്ന സമയവും വ്യക്തമാക്കണം.  അവസാന തീയതി ഡിസംബർ ഒന്ന്. സ്ക്രീനിങ്ങിനുശേഷമായിരിക്കും പരിപാടി അവതരിപ്പിക്കാൻ തെരഞ്ഞെടുക്കുക.
പ്രതിനിധികൾക്ക് 
താമസമൊരുക്കാം
ജനുവരി ഒന്നുമുതൽ മൂന്നുവരെ  കണ്ണൂരിൽ നടക്കുന്ന  ഇന്ത്യൻ ലൈബ്രറി കോൺഗ്രസിൽ പങ്കെടുക്കുന്ന പ്രതിനിധികളെ താമസിപ്പിക്കാൻ  സന്നദ്ധതയുള്ളവർ താൽപ്പര്യമറിയിക്കണമെന്ന് സംഘാടകസമിതി അറിയിച്ചു.  കണ്ണൂർ നഗരസഭാപരിധിയിലും സമീപപഞ്ചായത്തുകളിലുമുള്ളവരാണ്‌ സന്നദ്ധത അറിയിക്കേണ്ടത്‌. 
വിവിധ മേഖലകളിലുള്ളവർക്ക് സാമൂഹ്യസമ്പർക്കവികാസം ലക്ഷ്യമിട്ടാണ് ഇത്തരമൊരു പദ്ധതി ആവിഷ്‌കരിച്ചത്. താമസിപ്പിക്കുന്നവർക്കും താമസിക്കുന്നവർക്കും വ്യത്യസ്തമായ സാമൂഹ്യചുറ്റുപാടുകളിലുള്ളവരുമായി ഇടപഴകുന്നതിനും സംസ്കാരങ്ങളേയും സമീപനങ്ങളേയും പരിചിതമാകുന്നതിനും ഇത്‌ സഹായിക്കും.  കേരളത്തിനകത്തും പുറത്തുമുള്ള വിദ്യാർഥികൾ, ഗവേഷകർ, അധ്യാപകർ, സാംസ്കാരിക പ്രവർത്തകർ, ജനപ്രതിനിധികൾ തുടങ്ങിയവരാണ് പ്രതിനിധികളായെത്തുന്നത്.   
താൽപ്പര്യമുള്ള വീട്ടുകാർക്ക് www.peoplesmission.in എന്ന വെബ് സൈറ്റിൽ പേര് രജിസ്റ്റർ ചെയ്യാം.  ilckannur1@gmail.com എന്ന മെയിലിലേക്കോ, താമസകമ്മിറ്റി കൺവീനർ പി പ്രശാന്തൻ -9744192999,  ചെയർമാൻ എം വി ശശിധൻ -9446035345, കോ ഓഡിനേറ്റർ ഡോ. കെ ടി ചന്ദ്രമോഹൻ- 9447547217 എന്നിവരെയോ  സന്നദ്ധത അറിയിക്കേണ്ടതാണ്.
സംഘാടകസമിതി  
ഭാരവാഹികളുടെ യോ​ഗം
ഇന്ത്യൻ ലൈബ്രറി കോൺഗ്രസിന്റെ  സംഘാടകസമിതി എക്സിക്യുട്ടീവ് അംഗങ്ങളുടെയും എല്ലാ സബ് കമ്മിറ്റി  ഭാരവാഹികളുടെയും ജനറൽകമ്മിറ്റി വ്യാഴം  വൈകിട്ട്‌ 4.30ന് കണ്ണൂർ യൂണിവേഴ്സിറ്റി താവക്കര ക്യാമ്പസിൽ  ചേരും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top