20 April Saturday

30 കോടിയുടെ തിമിംഗില വിസർജ്യവുമായി 2 പേർ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Thursday Oct 21, 2021

മാതമം​ഗലം കോയിപ്രയിൽ വനംവകുപ്പ് പിടികൂടിയ തിമിംഗല വിസർജ്യം

കണ്ണൂർ 

മുപ്പത്‌ കോടി രൂപ വിലമതിക്കുന്ന ഒമ്പത്‌ കിലോ ആംബർഗ്രീസു (തിമിംഗില വിസർജ്യം)മായി മാതമംഗലം കോയിപ്രയിൽ രണ്ടുപേർ പിടിയിൽ. കോയിപ്ര സ്വദേശി ഇസ്മായിൽ (44), ബംഗളൂരുവിൽ സ്ഥിരതാമസക്കാരനായ അബ്ദുൽറഷീദ് (53) എന്നിവരാണ്‌ വനംവകുപ്പിന്റെ  പിടിയിലായത്‌. സുഗന്ധദ്രവ്യ നിർമാണത്തിന്‌ ഉപയോഗിക്കുന്ന ആംബർഗ്രീസ്‌ നിലമ്പൂർ സ്വദേശികൾക്ക്‌ വിൽക്കാൻ കൊണ്ടുപോകുകയായിരുന്നു. പ്രതികളെ പയ്യന്നൂർ കോടതിയിൽ ഹാജരാക്കി.
  തിരുവനന്തപുരം ഫോറസ്റ്റ് വിജിലൻസ് പിസിസിഎഫിന് ലഭിച്ച രഹസ്യവിവരത്തിന്റെ  അടിസ്ഥാനത്തിൽ കണ്ണൂർ ഫ്ലൈയിങ്‌ സ്‌ക്വാഡ്‌ റേഞ്ച് ഓഫീസർ വി പ്രകാശനും തളിപ്പറമ്പ് റേഞ്ച് ഓഫീസർ വി രതീശനും സംഘവും നടത്തിയ വാഹനപരിശോധനയിലാണ്‌ ആംബർഗ്രീസ്‌ വിൽപ്പനക്കാർ കുടുങ്ങിയത്‌. പ്രതികൾ സഞ്ചരിച്ച വാഹനവും  കസ്‌റ്റഡിയിലെടുത്തു.    ഫ്ലൈയിങ്‌ സ്‌ക്വാഡ്‌ സെക്‌ഷൻ ഫോറസ്റ്റ് ഓഫീസർമാരായ കെ ചന്ദ്രൻ, പി ഷൈജു, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ കെ മധു, സി പ്രദീപൻ, ലിയാണ്ടർ എഡ്വേർഡ്, പി പി സുബിൻ, കെ ഷഹല, ടി പ്രജീഷ് എന്നിവരും പരിശോധകസംഘത്തിലുണ്ടായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top