06 July Sunday

മണിപ്പുർ വിദ്യാർഥികൾക്ക്‌ ഡിവൈഎഫ്‌ഐ 
പഠനോപകരണങ്ങൾ നൽകി

വെബ് ഡെസ്‌ക്‌Updated: Thursday Sep 21, 2023

വംശീയ കലാപം നടക്കുന്ന മണിപ്പുരിൽനിന്ന്‌ കണ്ണൂർ സർവകലാശാലയിൽ തുടർപഠനത്തിനെത്തിയ വിദ്യാർഥികൾക്ക്‌ 
ഡിവൈഎഫ്‌ഐ ജില്ലാസെക്രട്ടറി സരിൻ ശശി പഠനോപകരണങ്ങൾ നൽകുന്നു

 കണ്ണൂർ

മണിപ്പുരിലെ  കലാപത്തെ തുടർന്ന് വിദ്യാഭ്യാസത്തിനുള്ള അവസരം നിഷേധിക്കപ്പെട്ട് തുടർ പഠനത്തിനായി കണ്ണൂർ സർവകലാശാലയിലെത്തിയ വിദ്യാർഥികൾക്ക് ഡിവൈഎഫ്‌ഐ  പഠനോപകരണങ്ങൾ നൽകി. ഇരുപത്തഞ്ചോളം കുട്ടികളാണ് മണിപ്പുരിൽനിന്ന്‌ കണ്ണൂർ സർവകലാശാലയിലേക്കെത്തിയത്. ഇവർക്ക് സർവകലാശാലാ ആസ്ഥാനത്ത് ഡിവൈഎഫ്ഐ ഒരുക്കിയ സ്വീകരണ പരിപാടിയിൽ ജില്ലാ സെക്രട്ടറി സരിൻ ശശി, പ്രസിഡന്റ് മുഹമ്മദ് അഫ്സൽ,  എം വി ഷിമ,  പി എം അഖിൽ, സിപി ഷിജു തുടങ്ങിയവർ പങ്കെടുത്തു. വിദ്യാർഥികൾക്ക് ആദ്യഘട്ടമായി ഡിവൈഎഫ്ഐ പഠനോപകരണങ്ങൾ നൽകി. തുടർന്നും ഇവർക്ക് ആവശ്യമായ സഹായങ്ങൾ ഡിവൈഎഫ്ഐ ഒരുക്കിക്കൊടുക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top