കണ്ണൂർ
അഴീക്കോടൻ രാഘവൻ രക്തസാക്ഷി ദിനമായ 23ന് കണ്ണൂരിലും പാട്യം ഗോപാലൻ ചരമദിനമായ 27ന് പാട്യത്തും കോടിയേരി ബാലകൃഷ്ണൻ ഒന്നാം ചരമവാർഷികദിനമായ ഒക്ടോബർ ഒന്നിന് തലശേരിയിലും തളിപ്പറമ്പിലും റെഡ് വളന്റിയർ പരേഡും ബഹുജനറാലിയും സംഘടിപ്പിക്കുമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മൂന്ന് നേതാക്കളുടെയും ഓർമപുതുക്കുന്ന ഈ ദിനങ്ങൾ പ്രഭാതഭേരിയോടെയും പതാക ഉയർത്തിയും പാർടി ഓഫീസുകൾ അലങ്കരിച്ചും ജില്ലയിലാകെ ആചരിക്കും. പയ്യാമ്പലത്ത് ഒക്ടോബർ ഒന്നിന് രാവിലെ 8.30ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ കോടിയേരി സ്മാരക സ്തൂപം ഉദ്‌ഘാടനംചെയ്യും. തലശേരിയിൽ മുഖ്യമന്ത്രി പിണറായി വിജയനും തളിപ്പറമ്പിൽ എം വി ഗോവിന്ദനും അനുസ്മരണ സമ്മേളനം ഉദ്ഘാടനംചെയ്യും.
അഴീക്കോടൻ രാഘവൻ രക്തസാക്ഷിദിനമായ 23ന് കണ്ണൂരിലെ വളന്റിയർ പരേഡ് വൈകിട്ട് നാലിന് ശ്രീനാരായണ പാർക്കിന് സമീപത്തുനിന്ന് ആരംഭിക്കും. തുടർന്ന്
കലക്ടറേറ്റ് മൈതാനിയിൽ നടക്കുന്ന പൊതുസമ്മേളനം പൊളിറ്റ്‌ബ്യൂറോ അംഗം എ വിജയരാഘവൻ ഉദ്‌ഘാടനംചെയ്യും.
പാട്യം ഗോപാലൻ ദിനമായ 27ന് കൊട്ടയോടിയിലെ സ്മാരകസ്തൂപത്തിൽ വൈകിട്ട് അഞ്ചിനാണ് പുഷ്പാർച്ചന. അനുസ്മരണ സമ്മേളനം പാട്യത്ത് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്‌ഘാടനംചെയ്യും.
നമ്പ്യാത്രക്കൊവ്വൽ ക്ഷേത്രത്തിലെ സംഭവം
പയ്യന്നൂരിന്റെ സാംസ്‌കാരിക
പാരമ്പര്യത്തിന് കളങ്കം
കണ്ണൂർ
നമ്പ്യാത്രക്കൊവ്വൽ ക്ഷേത്രത്തിലുണ്ടായ സംഭവം പയ്യന്നൂരിന്റെ സാംസ്കാരിക പാരമ്പര്യത്തിനേറ്റ കളങ്കമാണെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ. തെറ്റായ ഇത്തരം ജാതി ചിന്തകൾ പുലർത്തരുത്. അവിടെ നടന്നത് ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമാണെന്ന് പറയുന്നത് ശരിയല്ലെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഗ്രൂപ്പിനതീതം എന്ന് പറഞ്ഞവർ ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ തലവന്മാരാകുന്ന കാഴ്‌ചയാണ് കോൺഗ്രസിൽ കാണുന്നത്. വാർത്താസമ്മേളനം വിളിച്ച് മാധ്യമങ്ങളുടെ മുന്നിൽപ്പോലും തമ്മിലടിക്കുന്ന കെപിസിസി പ്രസിഡന്റും പ്രതിപക്ഷനേതാവും കേരളത്തിന് നാണക്കേടാണെന്നും എം വി ജയരാജൻ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..