25 April Thursday

മാലിന്യ സംസ്കരണം പൗരധര്‍മം: 
മന്ത്രി എം ബി രാജേഷ്

വെബ് ഡെസ്‌ക്‌Updated: Wednesday Sep 21, 2022

ഹരിത മിത്രം ആപ് ജില്ലാതല പ്രവർത്തനോദ്ഘാടനം തലശേരി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ മന്ത്രി എം ബി രാജേഷ് 
നിർവഹിക്കുന്നു

തലശേരി
അവരവർ സൃഷ്ടിക്കുന്ന മാലിന്യം അവരവർതന്നെ സംസ്‌കരിക്കുകയെന്നത്  പൗരധർമമാണെന്ന് മന്ത്രി എം ബി രാജേഷ്. ഹരിത മിത്രം സ്മാർട്ട് ​ഗാർബേജ് ആപ് ഉപയോ​ഗിച്ചുള്ള ഡിജിറ്റൽ മാനേജ്മെന്റ് സംവിധാനത്തിന്റെ ജില്ലാ  ഉദ്ഘാടനം എരഞ്ഞോളി പഞ്ചായത്തിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.  
നാലുവർഷത്തിനുള്ളിൽ ശാസ്ത്രീയ മാലിന്യ സംസ്കരണത്തിനുള്ള സംവിധാനം ഒരുക്കി കേരളത്തെ മാലിന്യ മുക്തമാക്കുകയാണ് ലക്ഷ്യം. ഇതിനായി ജനങ്ങളെ ബോധവൽക്കരിക്കാൻ കൊച്ചിയിൽ  ‘ഹാക്കത്തോൺ’ സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.  സ്പീക്കർ എ എൻ ഷംസീർ അധ്യക്ഷനായി. ഡിജിറ്റൽ സർവേ സം​ഘടിപ്പിച്ചവരെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ ആദരിച്ചു. ഹരിത കർമസേന അം​ഗങ്ങൾക്കുള്ള യൂണിഫോം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി പി അനിത വിതരണംചെയ്തു. 
തദ്ദേശ ജോയിന്റ്‌ ഡയറക്ടർ ടി ജെ അരുൺ, പഞ്ചായത്ത് വെെസ് പ്രസിഡന്റ് പി വിജു,  രാജീവ്, ഇ കെ സോമശേഖരൻ, പഞ്ചായത്ത് പ്രസിഡന്റ് എം പി ശ്രീഷ, ഡോ. ആർ എൽ സംഗീത എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top