28 March Thursday

മോറാഴ സെവൻസ്‌ 
ഫുട്‌ബോൾ ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Saturday May 21, 2022
മോറാഴ
മോറാഴ ഗ്രാമീണ വായനശാല ആൻഡ്‌ ഗ്രന്ഥാലയം യുവജനവേദി സംഘടിപ്പിക്കുന്ന ഒന്നാമത്‌ സെവൻസ്‌ ഫുട്‌ബോൾ ടൂർണമെന്റ്‌ ശനിയാഴ്‌ച വൈകിട്ട്‌ നാലിന്‌ വെള്ളിക്കീൽ പട്ടുവം ടർഫ്‌ സ്‌പോർട്‌സ്‌ സിറ്റിയിൽ നടക്കും. സി എച്ച്‌ നാരായണൻമാസ്‌റ്റർ–- പി നാണിടീച്ചർ, എം ഇ കെ ബാലചന്ദ്രൻമാസ്‌റ്റർ സ്‌മാരക ട്രോഫിക്കും പ്രൈസ്‌ മണിക്കും വേണ്ടിയുള്ള ടൂർണമെന്റ്‌ സംസ്ഥാന സ്‌പോർട്‌സ്‌ കൗൺസിൽ വൈസ്‌ പ്രസിഡന്റ്‌ ഒ കെ വിനീഷ്‌ ഉദ്‌ഘാടനംചെയ്യും. 
തളിപ്പറമ്പ്‌ പൊലീസ്‌ ഇൻസ്‌പെക്ടർ എ വി ദിനേശ്‌ മുഖ്യാതിഥിയാകും. കെ പി പത്മനാഭൻ അധ്യക്ഷനാകും. പതിനാറ്‌ ടീമുകൾ പങ്കെടുക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top