20 April Saturday

കിൻഫ്ര പാർക്കിൽ
കെ മാർട്ടിന‌് ശിലയിട്ടു

വെബ് ഡെസ്‌ക്‌Updated: Sunday Feb 21, 2021

ഇന്റർനാഷണൽ കൺവൻഷൻ എക്‌സിബിഷൻ സെന്റർ കെ മാർട്ടിന‌് വ്യവസായ മന്ത്രി ഇ പി ജയരാജൻ ശിലയിടുന്നു

 മട്ടന്നൂർ 

കിൻഫ്രാ പാർക്കിൽ നിർമിക്കുന്ന ഇന്റർനാഷണൽ കൺവൻഷൻ എക്‌സിബിഷൻ സെന്റർ കെ മാർട്ടിന‌് മന്ത്രി ഇ പി ജയരാജൻ ശിലയിട്ടു. ‌   വികസിത രാജ്യങ്ങളിൽ നടപ്പാക്കിയ പല പദ്ധതികളും കേരളത്തിലും വിജയകരമായി നടപ്പാക്കുകയാണെന്ന്‌ മന്ത്രി പറഞ്ഞു. കണ്ണൂരിന‌് അഭിമാനമാകുന്ന  കെ മാർട്ടിന്റെ  പ്രവൃത്തികൾ ഉടൻ  ആരംഭിക്കും.    മന്ത്രി പറഞ്ഞു.  വെള്ളിയാംപറമ്പിലെ കിൻഫ്ര വ്യവസായ പാർക്കിലാണ് മൂവായിരത്തോളംപേർക്ക് ഒരേ സമയം പങ്കെടുക്കാവുന്ന അത്യാധുനിക സൗകര്യങ്ങളോടുകൂടിയ കൺവൻഷൻ സെന്റർ, അന്തർദേശീയ നിലവാരത്തിലുള്ള പ്രദർശനശാല, മിനി കോൺഫറൻസ് ഹാൾ, ഓപ്പൺ എക്സിബിഷൻ സെന്റർ, ഡൈനിങ് ഹാൾ എന്നിവ ഉൾപ്പെടെ സർക്കാർ ഉടമസ്ഥതയിലുള്ള ലോകോത്തര നിലവാരത്തിലുള്ള ഇന്റർനാഷണൽ കൺവൻഷൻ സെന്റർ  നിർമ്മിക്കുന്നത്. 15 ഏക്കറിൽ 137. 67 കോടി ചെലവിലാണ് ഇത് നിർമ്മിക്കുക.  മട്ടന്നൂർ ടൗൺ സ്‌ക്വയറിൽ നടന്ന ചടങ്ങിൽ നഗരസഭാ ചെയർമാൻ  അനിത വേണു അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ‌് പി പി ദിവ്യ,   നഗരസഭാ വൈസ് ചെയർമാൻ പി പുരുഷോത്തമൻ, കൗൺസിലർ ധനലക്ഷ്മി, കിൻഫ്ര മാനേജിങ് ഡയറക്ടർ സന്തോഷ്‌ കോശി തോമസ്, സോണൽ മാനേജർ പി മുരളീധരൻ, പടിയൂർ പഞ്ചായത്ത‌് പ്രസിഡന്റ‌് ബി ഷംസുദ്ദീൻ,  കീഴല്ലൂർ പഞ്ചായത്ത‌് പ്രസിഡന്റ്‌‌ കെ വി മിനി, മാലൂർ പഞ്ചായത്ത‌് പ്രസിഡന്റ‌് വി ഹൈാവതി, എൻ വി ചന്ദ്രബാബു,   സുരേഷ‌് മാവില, ഇ പി ഷംസുദ്ദീൻ, രാജൻ പുതുട്ടുടി, ഡി മുനീർ, കെ ടി ജോസ‌്   തുടങ്ങിയവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top