17 April Wednesday

അമ്മയും കുഞ്ഞും ആശുപത്രി 
നാടിനു സമർപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Feb 21, 2021

പരിയാരത്തെ അമ്മയും കുഞ്ഞും ആശുപത്രി മന്ത്രി കെ കെ ശൈലജ ഉദ്ഘാടനം ചെയ്യുന്നു.

പരിയാരം
കണ്ണൂർ  ഗവ. ആയുർവേദ മെഡിക്കൽ  കോളേജിനോടനുബന്ധിച്ച് ആരംഭിച്ച  സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി ആരോഗ്യമന്ത്രി കെ കെ ശൈലജ ഉദ്ഘാടനംചെയ്തു. ടി വി രാജേഷ് എംഎൽഎ അധ്യക്ഷനായി. 
രാജ് മോഹൻ ഉണ്ണിത്താൻ എം പി മുഖ്യാതിഥിയായി. പൊതുമരാമത്ത് വകുപ്പ് കെട്ടിടം വിഭാഗം എൻജിനിയർ ജിഷ റിപ്പോർട്ട്‌ അവതരിപ്പിച്ചു. ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. ഹരികൃഷ്ണൻ തിരുമംഗലത്ത് ആമുഖഭാഷണം നടത്തി. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌  സി എം കൃഷ്ണൻ, കടന്നപ്പള്ളി–- -പാണപ്പുഴ  പഞ്ചായത്ത് പ്രസിഡന്റ്‌  ടി സുലജ, ജില്ലാ പഞ്ചായത്തംഗം ടി തമ്പാൻ, ബ്ലോക്ക്‌ പഞ്ചായത്തംഗം സി ഐ വത്സല, ഒ വി നാരായണൻ,  പി പി ദാമോദരൻ,   വി എ കോമളവല്ലി എന്നിവർ സംസാരിച്ചു.  പ്രിൻസിപ്പൽ ഡോ. ജി  ജയ്‌ സ്വാഗതവും സൂപ്രണ്ട് ഡോ. എസ് ഗോപകുമാർ നന്ദിയും പറഞ്ഞു. 
14.45 കോടി രൂപ ചെലവഴിച്ച് നിർമിച്ച ആശുപത്രിയിൽ സ്ത്രീകളുടെ  ആരോഗ്യരക്ഷ, ഗർഭിണി പരിചരണം, പ്രസവാനന്തര ശുശ്രൂഷകൾ, ശിശു പരിചരണം എന്നിവ ലഭ്യമാകും.  

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top