28 March Thursday

അരങ്ങുണരുന്നു

വെബ് ഡെസ്‌ക്‌Updated: Friday Jan 21, 2022

അഞ്ചരക്കണ്ടി ഏരിയാ പാർടി കോൺഗ്രസ് സംഘാടക സമിതി രൂപീകരണ യോഗം ചക്കരക്കല്ലിൽ കേന്ദ്രകമ്മിറ്റി അംഗം കെ കെ ശൈലജ ഉദ്ഘാടനം ചെയ്യുന്നു

കണ്ണൂർ
സിപിഐ എം പാർടി കോൺഗ്രസിന്‌ ജില്ലയിലെ മുഴുവൻ ഏരിയകളിലും സംഘാടകസമിതിയായി. ആറ്‌ ഏരിയകളിലാണ്‌ വ്യാഴാഴ്‌ച സംഘാടകസമിതികൾ നിലവിൽവന്നത്‌. പാപ്പിനിശേരി ഏരിയാതലയോഗം  ചെറുകുന്ന്‌ സൗത്ത് എൽപി സ്കൂൾ അങ്കണത്തിൽ ജില്ലാ സെക്രട്ടറി എം വി ജയരാജൻ ഉദ്ഘാടനം ചെയ്തു. എൻ ശ്രീധരൻ അധ്യക്ഷനായി. ടി വി രാജേഷ്, ടി ചന്ദ്രൻ എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ: കെ നാരായണൻ (ചെയർമാൻ), ടി ചന്ദ്രൻ (കൺവീനർ). 
അഞ്ചരക്കണ്ടി യോഗം ചക്കരക്കൽ ചൂള സ്വീറ്റ് സ്റ്റേൺ ഓഡിറ്റോറിയത്തിൽ കേന്ദ്രകമ്മിറ്റി അംഗം കെ കെ ശൈലജ ഉദ്ഘാടനം ചെയ്തു.  കെ ഭാസ്കരൻ അധ്യക്ഷനായി. കെ ബാബുരാജ് സ്വാഗതം പറഞ്ഞു. എൻ ചന്ദ്രൻ , ടി കെ ഗോവിന്ദൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ ഭാസ്കരൻ (ചെയർമാൻ), കെ ബാബുരാജ് (കൺവീനർ). 
പാനൂർ ഏരിയാ യോഗം പാനൂർ ഹൈസ്‌കൂളിൽ  കേന്ദ്രകമ്മിറ്റിയംഗം പി കെ ശ്രീമതി ഉദ്ഘാടനം ചെയ്തു.  കെ കെ പവിത്രൻ അധ്യക്ഷനായി. പി ഹരീന്ദ്രൻ,  സംവിധായകൻ പ്രദീപ് ചൊക്ലി, എ വി ബാലൻ, കെ കെ ശ്രീജ, പി സരോജിനി, എ ശൈലജ എന്നിവർ സംസാരിച്ചു.  കെ ഇ കുഞ്ഞബ്ദുള്ള സ്വാഗതം പറഞ്ഞു.  ഭാരവാഹികൾ: കെ കെ പവിത്രൻ (ചെയർമാൻ), കെ ഇ കുഞ്ഞബ്ദുള്ള (ജനറൽ കൺവീനർ).  
മയ്യിൽ യോഗം സാറ്റ്കോസ് ഓഡിറ്റോറിയത്തിൽ കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജൻ ഉദ്ഘാടനം ചെയ്തു. കെ സി ഹരികൃഷ്ണൻ അധ്യക്ഷനായി. കെ ചന്ദ്രൻ, കെ വി പവിത്രൻ, എൻ കെ രാജൻ, ഡോ. ഐ ഭവദാസൻ നമ്പൂതിരി എന്നിവർ സംസാരിച്ചു. എൻ അനിൽകുമാർ സ്വാഗതം പറഞ്ഞു. ഭാരവാഹികൾ: ഡോ. ഐ ഭവദാസൻ നമ്പൂതിരി (ചെയർമാൻ), എൻ അനിൽകുമാർ (കൺവീനർ). 
മട്ടന്നൂരിൽ കേന്ദ്രകമ്മിറ്റി അംഗം എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. കെ ഭാസ്കരൻ അധ്യക്ഷനായി. എൻ വി ചന്ദ്രബാബു സ്വാഗതം പറഞ്ഞു. ഭാരവാഹികൾ:  ടി കൃഷ്ണൻ (ചെയർമാൻ), എൻ വി ചന്ദ്രബാബു (കൺവീനർ).  
ശ്രീകണ്ഠപുരം യോഗം സി കെ സ്മാരക ഹാളിൽ സംസ്ഥാനകമ്മിറ്റിയംഗം ഡോ. വി ശിവദാസൻ എംപി ഉദ്ഘാടനം ചെയ്തു. എം സി ഹരിദാസൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റംഗം പി വി ഗോപിനാഥ്, കെ ടി അനിൽകുമാർ, കെ പി രമണി എന്നിവർ സംസാരിച്ചു.  എം സി രാഘവൻ സ്വാഗതം പറഞ്ഞു. 
ചടങ്ങിൽ സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം നേടിയ ശ്രീകണ്ഠപുരം എസ്‌സി ഡെവലപ്പ്മെന്റ്‌ സൊസൈറ്റിയെ ആദരിച്ചു. ഏരിയാതല നവമാധ്യമ കൂട്ടായ്മയുടെ നേതൃത്വത്തിൽ ആരംഭിച്ച യൂട്യൂബ് ചാനലിന്റെ ഉദ്ഘാടനവും വി ശിവദാസൻ നിർവഹിച്ചു. ഭാരവാഹികൾ: എബി എൻ ജോസഫ് (ചെയർമാൻ), എം സി രാഘവൻ (കൺവീനർ).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top