കണ്ണൂർ
ദേശാഭിമാനി ക്യാമ്പയിനിന്റെ ഭാഗമായി പയ്യന്നൂരിൽ 3,254 പുതിയ വരിക്കാർ. എ കെ ജി ഭവനിൽ നടന്ന പരിപാടിയിൽ സിപിഐ എം ഏരിയാ സെക്രട്ടറി വി കുഞ്ഞികൃഷ്‌ണനിൽനിന്നും ജില്ലാ സെക്രട്ടറിയറ്റംഗം ടി ഐ മധുസൂദനൻ എംഎൽഎ വരിക്കാരുടെ ലിസ്‌റ്റ് ഏറ്റുവാങ്ങി. ജില്ലാ കമ്മിറ്റിയംഗങ്ങളായ സി കൃഷ്‌ണൻ, വി നാരായണൻ, പി സന്തോഷ് എന്നിവരും സന്നിഹിതരായി.
പെരിങ്ങോം ഏരിയയിൽ ദേശാഭിമാനിക്ക് 8,158 വരിക്കാർ. പുതുതായി 449 പേർ വാർഷിക വരിക്കാരായി. നേരത്തെയുള്ള 1,300 വാർഷിക വരിക്ക് പുറമെയാണിത്. ഏരിയാ സെക്രട്ടറി സി സത്യപാലനിൽനിന്ന് ജില്ലാ സെക്രട്ടറിയറ്റംഗം ടി ഐ മധുസൂദനൻ എംഎൽഎ ലിസ്റ്റും വരിസംഖ്യയും ഏറ്റുവാങ്ങി. പി ശശിധരൻ, എം പി ദാമോദരൻ, കെ ഡി അഗസ്റ്റിൻ, പി വി തമ്പാൻ തുടങ്ങിയവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..