കണ്ണൂർ
കേന്ദ്ര സർക്കാർ ജീവനക്കാരുടെ 1968 സെപ്തംബർ 19ന്റെ ഐതിഹാസിക പണിമുടക്കിന്റെ 55ാം വാർഷിക ദിനാചരണം നടന്നു. കോൺഫെഡറേഷൻ, ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ, സിജിപിഎ എഐപിആർപിഎ, എഐബിഡിപിഎ, എൻഎഫ്പിഇ സംഘടനകളുടെ നേതൃത്വത്തിൽ ഒഫീസുകൾ അലങ്കരിച്ച് പതാക ഉയർത്തി അനുസ്മരണയോഗം സംഘടിപ്പിച്ചു. കണ്ണൂർ കെ ജി ബോസ് മന്ദിരത്തിൽ അനുസ്മരണ യോഗം കർഷകസംഘം ജില്ലാ സെക്രട്ടറി എം പ്രകാശൻ ഉദ്ഘാടനം ചെയ്തു. കെ ശാന്തകുമാർ അധ്യക്ഷനായി. എഐബിഡിപിഎ കെ മോഹനൻ, ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ സംസ്ഥാന പ്രസിഡന്റ് കെ വി നാരായണൻ, സി പി ശോഭന, കെ പ്രദീപ്കുമാർ എന്നിവർ സംസാരിച്ചു. കോൺഫെഡറേഷൻ ജില്ലാ സെക്രട്ടറി എ പി സുജികുമാർ സ്വാഗതവും ബി പി രമേശൻ നന്ദിയും പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..