29 March Friday

പുസ്തക പ്രകാശനം നാളെ

വെബ് ഡെസ്‌ക്‌Updated: Tuesday Sep 20, 2022
തലശേരി
ജില്ലാ ലെെബ്രറി കൗൺസിൽ പ്രസിഡന്റ് മുകുന്ദൻ മഠത്തിൽ എഴുതിയ ‘കെ രാഘവൻ ഈണങ്ങളുടെ രാജശിൽപ്പി’ പുസ്തകത്തിന്റെ രണ്ടാം പതിപ്പ് നോവലിസ്റ്റ് എം മുകുന്ദൻ പ്രകാശിപ്പിക്കും. വടക്കുമ്പാട്‌ ശ്രീനാരായണ വായനശാലയുടെ  ‘എസ്‍ എൻ പുരം പെരുമ’ പരിപാടിയിലാണ്‌ പ്രകാശനം. ബുധൻ വെെകിട്ട് നാലിന് വായനശാല മെെതാനിയിൽ ഡോ. വി ശിവദാസൻ എംപി ഉദ്ഘാടനംചെയ്യും. കവി ആലങ്കോട് ലീലാകൃഷ്ണൻ പുസ്തകം ഏറ്റുവാങ്ങും. ഡോ. ജിനേഷ് കുമാർ എരമം പുസ്തകം പരിചയപ്പെടുത്തും. സംസ്ഥാന ഫോക് ലോർ അക്കാദമി സംഘടിപ്പിക്കുന്ന ​‘ഗ്രാമസന്ധ്യ’യുടെ ഭാ​ഗമായി ​ഗ്രാമീണ പരമ്പരാ​ഗത തൊഴിൽ മേഖലയിൽ കഴിവ് തെളിയിച്ചവരെ ആദരിക്കും. ലെെബ്രറി കൗൺസിൽ സംസ്ഥാന എക്സിക്യൂട്ടീവ് അം​ഗം എം കെ രമേശ് കുമാർ മുഖ്യാതിഥിയാവും. തുടർന്ന് അത്താഴക്കുന്ന് സൗപർണിക കലാവേദി സംഘടിപ്പിക്കുന്ന നാട്ടരങ്ങും നൃത്തനൃത്യങ്ങളുമുണ്ടാകും. വാർത്താസമ്മേളനത്തിൽ മുകുന്ദൻ മഠത്തിൽ, പനോളി രമേശൻ, പനോളി ആണ്ടി, ടി മനോഹരൻ, ചെറുവാരി രാജൻ എന്നിവർ പങ്കെടുത്തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top