26 April Friday

856 പേര്‍ക്ക് കോവിഡ്‌

വെബ് ഡെസ്‌ക്‌Updated: Monday Sep 20, 2021
കണ്ണൂർ
ജില്ലയിൽ  856 പേർക്ക്‌ കോവിഡ്‌. സമ്പർക്കത്തിലൂടെ 843 പേർക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ മൂന്ന് പേർക്കും വിദേശത്തുനിന്നെത്തിയ രണ്ടു പേർക്കും എട്ട്‌ ആരോഗ്യ പ്രവർത്തകർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 13.37 ശതമാനമാണ്‌  രോഗ സ്ഥിരീകരണ നിരക്ക്. 1173 പേർ രോഗമുക്തി നേടി.  ജില്ലയിൽ ഇതുവരെ 251287 പേർക്ക്‌  കോവിഡ്‌ സ്ഥിരീകരിച്ചു.  6234 പേർ ചികിത്സയിലാണ്.  29317 പേർ നിരീക്ഷണത്തിലുണ്ട്‌.
24 വാർഡിൽ  മുപ്പൂട്ട്‌
ആന്തൂർ നഗരസഭ 6, 21, 25, 27, മട്ടന്നൂർ നഗരസഭ 13, 21, തലശേരി നഗരസഭ 45, അഞ്ചരക്കണ്ടി 6, ആറളം 13, ചപ്പാരപടവ് 16, ചിറ്റാരിപറമ്പ് 1, എരുവേശി 7, ഇരിക്കൂർ 7, കല്യാശേരി 4, കോട്ടയം മലബാർ 6, കൊട്ടിയൂർ 14, കുന്നോത്ത്പറമ്പ് 17, മലപ്പട്ടം 3,4, മുഴപ്പിലങ്ങാട് 7,10 പട്ടുവം 9, പേരാവൂർ 7, തില്ലങ്കേരി 12 എന്നീ വാർഡുകളിലാണ്‌ മുപ്പൂട്ട്‌.
1 09 കേന്ദ്രങ്ങളിൽ 
ഇന്ന്‌ വാക്‌സിനേഷൻ
കണ്ണൂർ 
തിങ്കൾ ജില്ലയിൽ  109 കേന്ദ്രങ്ങളിൽ  കോവിഡ്‌  വാക്‌സിൻ നൽകും. സ്പോട്ട് രജിസ്ട്രേഷൻ വഴി എല്ലാ കേന്ദ്രങ്ങളിലും കോവിഷിൽഡാണ്‌ നൽകുക.   60 വയസ്സിന്‌  മുകളിലുള്ളവർ വാക്‌സിനെടുക്കാൻ ബാക്കിയുണ്ടെങ്കിൽ  ആരോഗ്യ കേന്ദ്രത്തിൽ  ബന്ധപ്പെടണം. അടുത്ത ദിവസം മുതൽ രണ്ടാം ഡോസിന് മുൻഗണനയുള്ളതിനാൽ ആദ്യ ഡോസ്‌  എടുക്കാത്തവർ വാക്സിനേഷൻ കേന്ദ്രങ്ങളിലെത്തി വാക്സിൻ സ്വീകരിക്കണം.  ഫോൺ: 8281599680, 8589978405, 8589978401 0497 2700194 , 04972713437.
മൊബൈൽ ആർടിപിസിആർ പരിശോധന
മൊബൈൽ ലാബ് സംവിധാനം ഉപയോഗിച്ച് തിങ്കൾ വിവിധ കേന്ദ്രങ്ങളിൽ  സൗജന്യ കോവിഡ്‌ 19 ആർടിപിസിആർ പരിശോധനയ്‌ക്ക്‌ സൗകര്യമുണ്ടാകും. പെരിങ്ങോം താലൂക്ക്‌ ആശുപത്രി, പെരിങ്കോന്ന്‌ യുവജന ഗ്രന്ഥാലയം സിആർസി വാർഡ് 12, ബോർഡ് സ്കൂൾ ചെറുകുന്ന് തറ, കണ്ണവം മദ്രസ ഹാൾ, ജിഎൽപി സ്കൂൾ കാഞ്ഞിലേരി, ഇരിക്കൂർ സിഎച്ച്സി
എന്നിവിടങ്ങളിൽ രാവിലെ 10 മുതൽ പകൽ മൂന്നുവരെയും വയോജന വിശ്രമ കേന്ദ്രം മുഴപ്പിലങ്ങാട് 10 മുതൽ 12.30 വരെയും ചെറുതാഴം എഫ്എച്ച്സി 10 മുതൽ  രണ്ട് വരെയും മീത്തലെപീടിക  ബേസിക് യുപി സ്കൂളിൽ പകൽ രണ്ട് മുതൽ നാലുവരെയുമാണ് പരിശോധന.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top