29 March Friday

ഇന്തോനേഷ്യയിലെ ‘മക്കോട്ടദേവ’ നാട്ടിലുമെത്തി

ടി കെ നാരായണൻUpdated: Monday Sep 20, 2021

മക്കോട്ടോ ദേവ പഴം

കാഞ്ഞങ്ങാട്‌ 
ഇന്തോനേഷ്യയിൽ നിന്നെത്തിയ മക്കോട്ടദേവ ചെടികൾ കാസർകോട് ജില്ലയിൽ വ്യാപകമാവുന്നു. മണ്ണിന്റെ കാവലാൾ കർഷകൂട്ടായ്‌മയാണ്‌ കൃഷിയയുടെ പ്രചാരകർ. ബിരിക്കുളത്തെ ജോസ്‌ ടി വർഗീസും മടിക്കൈയിലെ പി ഗോപാലകൃഷ്‌ണ പണിക്കരും കൃഷി ചെയ്യുന്നുണ്ട്‌. ദൈവത്തിന്റെ കിരീടം എന്നറിയപ്പെടുന്ന പഴമാണിത്‌. നിരവധി ഗുണങ്ങളുണ്ടന്ന്‌ ശാസ്ത്രലോകം പറയുന്നു. പലേറിയ മാക്രോ കാർപ്പ എന്നാണ് ശാസ്ത്രനാമം. ഇന്തോനേഷ്യ, മലേഷ്യ എന്നിവിടങ്ങളിൽ സാധാരണയായി കാണുന്നു. ചെടികൾ നട്ട് രണ്ടു വർഷത്തിനകം കായ്‌ക്കും. 
ചാമ്പക്കയുടെ വലിപ്പത്തിലും അധികം ഉയരമില്ലാതെയുമുള്ള ചെടിയുടെ തണ്ടിനോട് ചേർന്നാണ് കായ്കൾ ഉണ്ടാകുക. ആദ്യം പച്ചയും പഴുക്കുമ്പോൾ മഞ്ഞ കലർന്ന മജന്ത ചുവപ്പുനിറത്തിലും ആകുന്നു. കായ്ച്ചുനിൽക്കുന്ന മക്കോട്ടദേവ കാണാൻ മനോഹരമാണ്‌. പഴുത്താൽ നേരിട്ട് കഴിക്കാറില്ല. സത്തായും അരിഞ്ഞുണക്കിയുമാണ് ഉപയോഗിക്കുന്നത്. മാർച്ച്‌ മുതൽ ആഗസ്‌ത്‌ വരെയാണ് പൂവിടുന്നത്. നാലുമാസം കൊണ്ട് പറിക്കാം. ആഗസ്‌ത്‌ മുതൽ ഡിസംബർ വരെയാണ് വിളവെടുപ്പ്‌. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top