25 April Thursday

പിണറായിൽ മരിച്ച സഹോദരങ്ങളിൽ ഒരാൾക്ക് കോവിഡ്

വെബ് ഡെസ്‌ക്‌Updated: Sunday Sep 20, 2020
പിണറായി 
പിണറായി കിഴക്കുംഭാഗത്ത്‌ ദുരൂഹ സാഹചര്യത്തിൽ  മരിച്ചനിലയിൽ കണ്ടെത്തിയ സഹോദരങ്ങളിൽ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചു. തലശേരി ജനറൽ ആശുപത്രിയിൽ നടത്തിയ കോവിഡ് പരിശോധനയിൽ സുകുമാര (60)ന്റെ പരിശോധനാ ഫലമാണ് പോസിറ്റീവായത്. 
ഇൻക്വസ്‌റ്റ്‌ നടപടികൾക്കുശേഷം തലശേരി ജനറൽ ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹങ്ങളിൽ സുകുമാരന്റെ പരിശോധനാ ഫലം പോസിറ്റീവായതിനെ തുടർന്ന് വൈകിയാണ് പോസ്റ്റ്‌ മോർട്ട നടപടികൾ ആരംഭിച്ചത്. രമേശന്റെ മൃതദേഹം ഏഴുമണിയോടെയും സുകുമാരന്റെ മൃതദേഹം എട്ടേ കാലോടെയും പിണറായി പന്തക്കപ്പാറ പ്രശാന്തിയിൽ എത്തിച്ചശേഷം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സംസ്കരിച്ചു. പിണറായി മേഖലയിലെ ഡിവൈഎഫ്ഐ  പ്രവർത്തകരും സന്നദ്ധവളണ്ടിയർമാരുമായ സി കെ അഹദ്, ദർശിത്ത്, ലിജു, അശ്വന്ത് എന്നിവരാണ് സംസ്‌കാരത്തിന്‌ നേതൃത്വമേകിയത്‌. 
വെള്ളിയാഴ്ചയാണ് പിണറായി കിഴക്കുംഭാഗം തയ്യിൽ മഠപ്പുരക്ക് സമീപം ചിറമ്മൽ രാധിക നിവാസിൽ സഹോദരങ്ങളായ രമേശനെയും സുകുമാരനെയും മുറിക്കുള്ളിൽ മരിച്ചനിലയിൽ കണ്ടത്. രമേശൻ ഉത്തരത്തിൽ കെട്ടി തൂങ്ങിയ നിലയിലും സുകുമാരന്റെ മൃതദേഹം കട്ടിലിൽ കിടന്ന നിലയിലുമാണ്. സുകുമാരന്റെ മരണം കൊലപാതകമാണെന്ന സംശയത്തെ തുടർന്ന് പൊലീസ് അന്വേഷണം തുടങ്ങിയിരുന്നു. 
നാടിനെ നടുക്കിയ വാർത്തയറിഞ്ഞ് നിരവധിപേർ സ്ഥലത്തെത്തി. തലശേരി ഡിവൈഎസ്‌പി ഉൾപ്പടെയുള്ള പൊലീസ് ഉദ്യോഗസ്ഥരും പരിശോധനയ്‌ക്കെത്തി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top