26 April Friday

മുഹമ്മദ‌് സലാഹുദ്ദീൻ വധം കസ‌്റ്റഡിയിലുള്ള പ്രതികളെ കോടതിയിൽ തിരികെ ഹാജരാക്കി

വെബ് ഡെസ്‌ക്‌Updated: Sunday Sep 20, 2020
കൂത്തുപറമ്പ‌്
എസ‌്ഡിപിഐ പ്രവർത്തകൻ കണ്ണവത്തെ സയ്യിദ‌് മുഹമ്മദ‌് സലാഹുദ്ദീനെ വെട്ടിക്കൊന്ന കേസിൽ ആർ‌എസ‌്എസ്സുകാരായ പ്രതികളെ  ചോദ്യംചെയ്യലിനും തെളിവെടുപ്പിനും ശേഷം കോടതിയിൽ ഹാജരാക്കി. കണ്ണവം ചുണ്ടയിൽ സ്വദേശികളായ അഞ്ജുനിവാസിൽ അമൽരാജ്‌, ധന്യ നിവാസിൽ പ്രിബിൻ, ആഷ‌്ന നിവാസിൽ ആഷിഖ്‌ ലാൽ എന്നിവരെയാണ്‌ കോടതിയിൽ ഹാജരാക്കിയത്‌. കൂത്തുപറമ്പ്‌ ജുഡീഷ്യൽ ഫസ്‌റ്റ്‌ മജിസ്‌ട്രേട്ട്‌ കോടതി റിമാൻഡ്‌ ചെയ്‌തു.
അന്വേഷക സംഘത്തിന്റെ അപേക്ഷ പരിഗണിച്ച്‌  വ്യാഴാഴ‌്ചയാണ‌് പ്രതികളെ മൂന്നുദിവസത്തേക്ക‌് പൊലീസ‌് കസ‌്റ്റഡിയിൽ വിട്ടത‌്.  കൊലപാതകത്തെക്കുറിച്ച‌് മുൻകൂട്ടി അറിവുണ്ടായിരുന്നതായും സമീപത്തെ പുഴക്കരയിൽ ഒത്തുകൂടി മദ്യപിച്ചതായും ചോദ്യംചെയ്യലിൽ പ്രതികൾ സമ്മതിച്ചു. 

പ്രതികളെ മുഴുവൻ  അറസ്‌റ്റ്‌ ചെയ്‌ത ശേഷമാവും ഗൂഢാലോചന അന്വേഷിക്കുക.  പ്രതികൾ എത്താനിടയുള്ള സ്ഥലങ്ങൾ പൊലീസ്‌ നിരീക്ഷിക്കുകയാണ‌്. കാറിൽ യാത്രചെയ്യുന്നതിനിടെ കഴിഞ്ഞ എട്ടിന‌് വൈകിട്ടാണ‌് സലാഹുദ്ദീനെ സഹോദരിമാരുടെ മുന്നിലിട്ട‌് വെട്ടിക്കൊന്നത‌്. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top