26 April Friday

ചെറുപുഴ ഹിൽവ്യൂ ആൻഡ്‌‌ ഇക്കോ ടൂറിസം സൊസൈറ്റി ലോഗോ പ്രകാശനം ഇന്ന്‌ പ്രമുഖരുടെ പേജിൽ തത്സമയം

വെബ് ഡെസ്‌ക്‌Updated: Sunday Sep 20, 2020
ചെറുപുഴ
ചെറുപുഴ ഹിൽവ്യൂ ആൻഡ്‌‌ ഇക്കോ ടൂറിസം കോ–-- ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ലോഗോ ഞായറാഴ്ച പ്രകാശനം ചെയ്യും.  വൈകിട്ട്‌ ആറിന് വിവിധ മേഖലകളിലെ പ്രശസ്തരായവർ ഒരേ സമയം ഫേസ് ബുക്ക് പേജിലൂടെയാണ് പ്രകാശനം നിർവഹിക്കുക. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ, എംഎല്‍എമാരായ സി  കൃഷ്ണൻ, ടി വി രാജേഷ്,  ജയിംസ് മാത്യു, എം രാജഗോപാലൻ, എം മുകേഷ് ,  പി കെ ശ്രീമതി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, വൈസ് പ്രസിഡന്റ്‌ പി പി ദിവ്യ,  കലക്ടർ ടി വി സുഭാഷ് ,  യുവജന കമീഷൻ ചെയർപേഴ്സൺ ചിന്ത ജെറോം, നോവലിസ്റ്റ് സി വി ബാലകൃഷ്ണൻ, സഹകരണ അസിസ്റ്റന്റ് രജിസ്ട്രാർ മോഹൻരാജ്, ചലച്ചിത്ര പ്രവർത്തകരായ ആഷിഖ് അബു, സന്തോഷ് കീഴാറ്റൂർ, അനൂപ് ചന്ദ്രൻ, സുഭീഷ് സുധി, ബേബിനിരഞ്ജന, ടി ഐ മധുസൂദനൻ, സി സത്യപാലൻ എന്നിവർ ഒരേ സമയം ഫേസ്ബുക്ക് പേജിലൂടെ പ്രകാശനം നിർവഹിക്കും. 2019 ൽ രൂപീകരിച്ച സൊസൈറ്റി ചെറുപുഴ, പെരിങ്ങോം- വയക്കര, കാങ്കോൽ-–-ആലപ്പടമ്പ, എരമം–-- കുറ്റൂർ  പഞ്ചായത്തുകൾ കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്. 
വാർത്താ സമ്മേളനത്തിൽ  സൊസൈറ്റി പ്രസിഡന്റ് കെ ഡി അഗസ്റ്റ്യൻ, ഹോണററി സെക്രട്ടറി പി സജികുമാർ, വൈസ് പ്രസിഡന്റ്‌ കെ ദാമോദരൻ, ഡയറക്ടർമാരായ  എം ടി പി നൂറുദ്ദീൻ, വി നാരായണൻ, പി പി നാരായണൻ, കെ ഉണ്ണി, ടി എസ് മുരളി എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top