25 April Thursday

എല്‍ഡിഎഫിനെ വിജയിപ്പിക്കുക: എം വി ജയരാജൻ

വെബ് ഡെസ്‌ക്‌Updated: Saturday Aug 20, 2022
കണ്ണൂർ
മട്ടന്നൂർ മുനിസിപ്പാലിറ്റിയിൽ എൽഡിഎഫ് സ്ഥാനാർഥികളെ വിജയിപ്പിക്കണമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ അഭ്യർഥിച്ചു. ചരിത്രവിജയം നേടിയാണ് 2017ൽ മട്ടന്നൂരിൽ എൽഡിഎഫ് അധികാരത്തിലെത്തിയത്. ജനങ്ങൾ എൽഡിഎഫിൽ അർപ്പിച്ച പ്രതീക്ഷക്കനുസരിച്ച് അഞ്ചുവർഷം ഭരിച്ചു. 500 കോടി രൂപയുടെ വികസന പദ്ധതികളാണ് ഈ കാലയളവിൽ നടപ്പാക്കിയത്. അതിവേഗം വികസിക്കുന്ന പ്രദേശമാണ് കണ്ണൂർ വിമാനത്താവളത്തിന്റെ സമീപ നഗരമായ മട്ടന്നൂർ. വികസനത്തിന് ഇടതുപക്ഷമല്ലാതെ മറ്റൊരു പക്ഷവുമില്ല. വൻ വികസന പദ്ധതികൾക്ക് തുടർച്ചയുണ്ടാക്കാനും പുതിയ പദ്ധതികൾ ഏറ്റെടുക്കാനും ഇടതുപക്ഷം തന്നെ വീണ്ടും അധികാരത്തിൽ എത്തേണ്ടതുണ്ട്.
വർഗീയതയ്‌ക്കെതിരെ മതനിരപേക്ഷ നിലപാട് ഉയർത്തിപ്പിടിച്ചും വികസനക്ഷേമ പദ്ധതികൾ നടപ്പാക്കിയും എൽഡിഎഫ് സർക്കാർ രാജ്യത്തിന് തന്നെ മാതൃകയാവുകയാണ്.  പല രംഗങ്ങളിലും സാർവദേശീയ-–- ദേശീയ പുരസ്കാരങ്ങൾ കേരളം നേടിയെടുത്തത് ഇടതുപക്ഷ ഭരണകാലത്താണ്.  മലയാളികളുടെ ദേശീയോത്സവമായ ഓണക്കാലത്ത് 60 ലക്ഷം പേർക്ക് സാമൂഹ്യസുരക്ഷാ പെൻഷനും 92 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യ ഭക്ഷണക്കിറ്റും സർക്കാർ നൽകുകയാണ്. യുഡിഎഫ് ആണെങ്കിൽ ഇത്തരം നടപടികളൊന്നും ഉണ്ടാവില്ല.  തമ്മിലടിക്കുന്ന യുഡിഎഫിനെയും വോട്ട് വിൽക്കുന്ന ബിജെപിയെയും പരാജയപ്പെടുത്താൻ എൽഡിഎഫിനെ വൻഭൂരിപക്ഷത്തോടെ വിജയിപ്പിക്കണമെന്നും എം വി ജയരാജൻ അഭ്യർഥിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top