29 March Friday

ഓണം കൈത്തറി വസ്ത്ര 
പ്രദർശനമേള തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Saturday Aug 20, 2022

ഓണം കൈത്തറി മേള 2022 കണ്ണൂർ പൊലീസ് മൈതാനിയിൽ കെ കെ ശൈലജ എംഎൽഎ ഉദ്ഘാടനം ചെയ്ത് 
സ്റ്റാളുകൾ സന്ദർശിക്കുന്നു

കണ്ണൂർ

കണ്ണൂർ പൊലീസ് മൈതാനിയിൽ  ഓണം കൈത്തറി വസ്ത്ര പ്രദർശനമേള ആരംഭിച്ചു. കെ കെ ശൈലജ എംഎൽഎ ഉദ്ഘാടനംചെയ്തു. സംസ്ഥാനത്തെ വിവിധ സഹകരണ സംഘങ്ങളുടെ ഉൽപ്പന്നങ്ങൾ 20 ശതമാനം റിബേറ്റോടെ മേളയിൽ വാങ്ങാനാകും. ഓരോ ദിവസവും മേളയിലെത്തുന്ന മൂന്നു പേർക്ക് നറുക്കെടുപ്പിലൂടെ ആയിരം രൂപയുടെ കൈത്തറി തുണിത്തരങ്ങൾ സമ്മാനമായി നൽകും. 
മേളയിലെ ഫോട്ടോകൾ പകർത്തി അയക്കുന്നവരിൽനിന്നും ഓരോദിവസവും ഏറ്റവും ആകർഷണീയമായ ഫോട്ടോ അയക്കുന്ന വ്യക്തിക്ക് 500 രൂപയുടെ തുണിത്തരങ്ങളും സമ്മാനമായി നൽകും. ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ എ എസ് ഷിറാസ്, ഹാന്റക്സ് ചെയർമാൻ കെ മനോഹരൻ, കൈത്തറി ക്ഷേമനിധി ബോർഡ് ചെയർമാൻ അരക്കൻ ബാലൻ, ഹണി കൃഷ്ണൻ, സുരേഷ് ബാബു എളയാവൂർ,  ബി പി റൗഫ്, ടി വി രവി,  സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു. സെപ്‌തംബർ ഏഴുവരെയാണ് മേള.
റെയ്ഡ്കോയിൽ ഇനി ആറളത്തെ മഞ്ഞൾ
പെരളശേരി
ആറളം ഫാമിൽ വിളവെടുത്ത മഞ്ഞൾ റെയ്ഡ്കോ ഏറ്റുവാങ്ങുന്നതിന്റെ ഉദ്ഘാടനം മൂന്നുപെരിയ റെയ്ഡ്കോ കറി പൗഡർ ഫാക്ടറിയിൽ മുൻ മന്ത്രി ഇ പി ജയരാജൻ നിർവഹിച്ചു. റെയ്ഡ്കോ ചെയർമാൻ വത്സൻ പനോളി അധ്യക്ഷനായി. എസ് ബിമൽഘോഷ്, പി വി ഭാസ്കരൻ, സി വി ജയദേവ്, കെ പി വിനോദ്കുമാർ എന്നിവർ സംസാരിച്ചു. കോമള ലക്ഷ്മണൻ സ്വാഗതവും സി പി മനോജ്കുമാർ നന്ദിയും പറഞ്ഞു.ജൈവരീതിയിൽ ഉൽപ്പാദിപ്പിച്ച മഞ്ഞൾ അഞ്ച് വർഷത്തേക്കുള്ള കരാറടിസ്ഥാനത്തിലാണ് റെയ്ഡ്കോ വാങ്ങുന്നത്.
ദിനേശ് ഓണം വിപണനമേള ആരംഭിച്ചു
കണ്ണൂർ 
ദിനേശ് ഓണം വിപണനമേള പൊലീസ്‌ മൈതാനിയിൽ ആരംഭിച്ചു. ഉൽപ്പന്നങ്ങൾ പത്തുമുതൽ 60 ശതമാനം വരെ വിലക്കുറവിൽ ലഭിക്കുന്ന മേള സംവിധായകൻ മനോജ്‌ കാന ഉദ്‌ഘാടനംചെയ്‌തു. ദിനേശ്‌ ചെയർമാൻ എം കെ ദിനേശ്‌ബാബു അധ്യക്ഷനായി. മാർക്കറ്റിങ്‌ മാനേജർ സന്തോഷ്‌ മുല്ലപ്പള്ളി സ്വാഗതവും കെ കെ രാജഗോപാലൻ നന്ദിയും പറഞ്ഞു. കോട്ടൺ, ലിനൻ ഷർട്ടുകൾ, ബെഡ്‌ഷീറ്റ്‌, തേങ്ങാലഡു, നന്നാറി സിറപ്പ്‌, വിവിധയിനം കുടകൾ തുടങ്ങിയ ഉൽപ്പന്നങ്ങൾ വിലക്കുറവിൽ സ്‌റ്റാളിൽ ലഭ്യമാണ്‌. ലിനൻ ഷർട്ടുകൾ പ്രത്യേക വിലക്കുറവിൽ 350 രൂപയ്‌ക്ക്‌ ലഭിക്കും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top