28 March Thursday

മിനിമം വേതനം: സ്റ്റേ പിൻവലിക്കാൻ സർക്കാർ ഇടപെടണം

വെബ് ഡെസ്‌ക്‌Updated: Monday Jun 20, 2022

ഗാർമെന്റ്‌സ്‌ വർക്കേഴ്സ് യൂണിയൻ ജില്ലാ സമ്മേളനം സിഐടിയു ജില്ലാ സെക്രട്ടറി കെ അശോകൻ ഉദ്ഘാടനം ചെയ്യുന്നു

 കണ്ണൂർ

സർക്കാർ തൊഴിലാളികൾക്ക് പ്രഖ്യാപിച്ച മിനിമം വേതനം നൽകാതെ തൊഴിലുടമകൾ കോടതിയെ സമീപിച്ച് സ്റ്റേ ചെയ്തത് സർക്കാർ ഇടപെട്ട് പിൻവലിക്കണമെന്ന് ​ഗാർമെന്റ്‌സ്‌ വർക്കേഴ്സ് യൂണിയൻ (സിഐടിയു) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.  സിഐടിയു ജില്ലാ സെക്രട്ടറി കെ അശോകൻ ഉദ്ഘാടനം ചെയ്തു.  സി സുനിൽകുമാർ അധ്യക്ഷനായി. സെക്രട്ടറി കാടൻ ബാലകൃഷ്ണൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ഭാരവാഹികൾ : സി സുനിൽകുമാർ ( പ്രസിഡന്റ്), കാടൻ ബാലകൃഷ്ണൻ (സെക്രട്ടറി), കെ ജിജ (ട്രഷറർ), എ ഷിനി (വൈസ് പ്രസിഡന്റ്), സി കെ ധന്യ (ജോ. സെക്രട്ടറി).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top