20 April Saturday

വായനപക്ഷാചരണം തുടങ്ങി ആദിവാസി മേഖലയിലെ ലൈബ്രറികളിലേക്ക് 1000 പുസ്തകം

വെബ് ഡെസ്‌ക്‌Updated: Monday Jun 20, 2022

വായനപക്ഷാചരണം ജില്ലാതല ഉദ്ഘാടനം അണ്ടലൂർ സാഹിത്യപോഷിണി വായനശാല പരിസരത്ത് ഡോ. വി ശിവദാസൻ എംപി നിർവഹിക്കുന്നു

 പിണറായി

ആദിവാസി മേഖലയിൽ ലൈബ്രറി പ്രവർത്തനം ആരംഭിക്കാൻ 1000 പുസ്തകം കൈമാറി. ലൈബ്രറി വ്യാപന സമാഹരണ മിഷനിലേക്ക് ധർമടം പഞ്ചായത്തിൽനിന്ന്‌ ശേഖരിച്ച  പുസ്തകങ്ങൾ ധർമടം പഞ്ചായത്ത്‌ പ്രസിഡന്റ്‌ എൻ കെ രവി മിഷൻ ചെയർമാൻ ഡോ. വി ശിവദാസൻ എംപിക്ക്‌ കൈമാറി. അണ്ടലൂർ സാഹിത്യ പോഷിണി വായനശാല പരിസരത്ത്  ജില്ലാ ലൈബ്രറി കൗൺസിൽ വായനപക്ഷാചരണം ജില്ലാതല ഉദ്ഘാടന വേദിയിലാണ് പുസ്തകങ്ങൾ നൽകിയത്. ധർമടം പഞ്ചായത്ത് നേതൃസമിതിക്കുകീഴിലെ ഏഴു വായനശാലകളും അണ്ടലൂരിലെ പാർട്ടി ബ്രാഞ്ചുകളും ചേർന്നാണ് പുസ്തകങ്ങൾ ശേഖരിച്ചത്. 
വായനപക്ഷാചരണം ജില്ലാതല ഉദ്ഘാടനം ഡോ. വി ശിവദാസൻ എംപി നിർവഹിച്ചു. മുകുന്ദൻ മഠത്തിൽ അധ്യക്ഷനായി. പി കെ വിജയൻ പദ്ധതി വിശദീകരിച്ചു. ഡോ. കെ വി മഞ്ജുള പി എൻ പണിക്കർ അനുസ്മരണം നടത്തി.  ഡോ. സുധ അഴീക്കോടൻ,  പ്രൊഫ. കെ കുമാരൻ, പവിത്രൻ മൊകേരി, ഇ നാരായണൻ, ബാബു ആലക്കാടൻ എന്നിവർ സംസാരിച്ചു. കെ പി രാമകൃഷ്ണൻ നയിച്ച അക്ഷരഗാനം പരിപാടിയും നടന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top