08 May Wednesday

പൗരത്വത്തിന് മതം പ്രധാന ഘടകമാക്കാൻ കേന്ദ്ര ശ്രമം: പി രാജീവ്

വെബ് ഡെസ്‌ക്‌Updated: Monday Mar 20, 2023

ഇ എം എസ് ദിനാചരണത്തോടനുബന്ധിച്ച് മതം, ദേശീയത, ഭരണഘടന എന്ന വിഷയത്തിൽ പെരളശേരിയിൽ നടന്ന രാഷ്ട്രീയ സെമിനാർ മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യുന്നു

പെരളശേരി> രാജ്യത്ത്‌ പൗരത്വത്തിന് മതം പ്രധാന ഘടകമാക്കാനുള്ള ശ്രമമാണ്‌ കേന്ദ്ര സർക്കാർ നടത്തുന്നതെന്ന്‌  മന്ത്രി പി രാജീവ് പറഞ്ഞു.
 ഇ എം എസ് ദിനാചരണത്തോടനുബന്ധിച്ച് മതം, ദേശീയത, ഭരണഘടന എന്ന വിഷയത്തിൽ പെരളശേരിയിൽ നടന്ന രാഷ്ട്രീയ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഒറ്റ മതം പറഞ്ഞ് രാജ്യത്ത്‌ ധ്രുവീകരണം നടത്തുകയാണ് ബിജെപി. ഭരണഘടനയെ നിലനിർത്തി അതിന് കടകവിരുദ്ധമായ പ്രവർത്തനങ്ങളാണ്  കേന്ദ്രം ചെയ്യുന്നത്. ഭരണഘടനയെ സംരക്ഷിക്കാനുള്ള ജുഡീഷ്യറി സംവിധാനമാണ് ഭരണഘടന തിരുത്തുന്നതിന് ഇവർക്കുള്ള ഏക വെല്ലുവിളി.  മന്ത്രി പറഞ്ഞു. 
 
രാജ്യത്തിന്റെ അടിസ്ഥാന ശില മതനിരപേക്ഷതയും ബഹുസ്വരതയുമാണ്. ഇന്നത്തെ ഏറ്റവും പ്രധാന രാഷ്ട്രീയ ദൗത്യം ഭരണഘടന സംരക്ഷിക്കുക എന്നതാണ്. അതിന്റെ അന്തസത്ത നിലനിർത്താനും ഇന്ത്യയെ തിരിച്ചുപിടിക്കാനും ശക്തമായ പ്രതിഷേധം ഉയർന്നുവരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
 
സെമിനാറിൽ ഡോ. കെ അരുൺകുമാർ, പി എൻ ഗോപീകൃഷ്‌ണൻ എന്നിവർ സംസാരിച്ചു. കെ കെ നാരായണൻ അധ്യക്ഷനായി. എം കെ മുരളി, ടി സുനീഷ്, പി വി ഭാസ്‌കരൻ, എം കെ മനോഹരൻ, സുഗതൻ തുടങ്ങിയവർ സംസാരിച്ചു.  കെ വി ബിജു സ്വാഗതം പറഞ്ഞു.  ഫോക്‌ലോർ  അക്കാദമി അവതരിപ്പിച്ച നാട്ടുത്സവം നാടൻകലാ വിരുന്നും അരങ്ങേറി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top