29 March Friday

എൻജിഒ യൂണിയൻ ജില്ലാ സമ്മേളനം സമാപിച്ചു നവകേരള സൃഷ്ടിക്കായി സർക്കാർ ജീവനക്കാരും അണിചേരുക

വെബ് ഡെസ്‌ക്‌Updated: Monday Mar 20, 2023

 

തളിപ്പറമ്പ്‌
കേരളത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് ഇടത്‌ സർക്കാർ നടപ്പിലാക്കുന്ന ജനപക്ഷ ബദൽ വികസന പ്രവർത്തനങ്ങൾക്ക് കരുത്തുപകരാൻ മുഴുവൻ സർക്കാർ ജീവനക്കാരും അണിചേരണമെന്ന് കേരള എൻജിഒ യൂണിയൻ ജില്ലാ വജ്രജൂബിലി സമ്മേളനം അഭ്യർഥിച്ചു. അതിദാരിദ്ര്യം നിർമാർജനം ചെയ്യാനും വികസന ക്ഷേമ പ്രവർത്തനങ്ങൾക്കൊപ്പം വിജ്ഞാനാധിഷ്ഠിത സമൂഹം കെട്ടിപ്പടുക്കാൻ സാധിക്കുന്ന തരത്തിലുള്ള വികസന പ്രവർത്തനങ്ങളാണ് എൽഡിഎഫ്‌ സർക്കാർ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ഇത്തരം പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിന്‌  പ്രധാന  പങ്കുവഹിക്കേണ്ടത് കേരളത്തിലെ സിവിൽ സർവീസും  ഈ മേഖലയിൽ തൊഴിലെടുക്കുന്ന ജീവനക്കാരുമാണ്‌. 
കാഞ്ഞിരങ്ങാട് ഇൻഡോർ പാർക്കിൽ സമ്മേളനത്തിന്റെ രണ്ടാം ദിവസം സംഘടനാ റിപ്പോർട്ടിന്മേൽ നടന്ന ചർച്ചയ്‌ക്ക്‌  സംസ്ഥാന വൈസ് പ്രസിഡന്റ്‌ ടി പി  ഉഷ മറുപടി പറഞ്ഞു. കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരായ പോരാട്ടം ശക്തിപ്പെടുത്തുക, പിഎഫ്ആർഡിഎ നിയമം പിൻവലിക്കുക തുടങ്ങിയ പ്രമേയങ്ങൾ അവതരിപ്പിച്ചു. 
 സുഹൃദ് സമ്മേളനം സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി കെ മനോഹരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ പി പി സന്തോഷ് കുമാർ അധ്യക്ഷനായി. കെ ശശീന്ദ്രൻ, കെ ഷാജി, കെ സുധീർ, കെ വി പുഷ്പജ, നിസാറുൾ ഹസീൻ, എ വി മനോജ് കുമാർ, ഡോ. പി സന്തോഷ്, ഡോ. കെ എസ്  സുരേഷ് കുമാർ, എം വി  ലിജു, പി വി രാമദാസൻ, എം  സഹദേവൻ, കെ ഹരീഷ്, എം കെ പ്രേംജിത്ത്, ഒ ബി രഘുനാഥൻ, കെ കരുണാകരൻ എന്നിവർ സംസാരിച്ചു. എൻ സുരേന്ദ്രൻ സ്വാഗതവും കെ പി വിനോദൻ നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top