26 April Friday

ജില്ലാ ട്രഷറിയിൽ ജീവനക്കാരന്റെ തട്ടിപ്പ്‌; ഉന്നത ഉദ്യോഗസ്ഥർ തെളിവെടുത്തു

വെബ് ഡെസ്‌ക്‌Updated: Thursday Jan 20, 2022
കണ്ണൂർ
ജില്ലാ ട്രഷറിയിൽ ജീവനക്കാരൻ പണം തട്ടിയ സംഭവത്തിൽ ട്രഷറി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ തെളിവെടുത്തു. ട്രഷറിയുടെ ഓൺലൈൻ കോ ഓർഡിനേറ്ററായിരുന്ന നിഥിൻരാജ് നടത്തിയ  തിരിമറിയെക്കുറിച്ചാണ്‌ ജോ. ഡയറക്ടർ ജിജു പ്രജിത്തിന്റെ നേതൃത്വത്തിൽ തെളിവെടുത്തത്. 
വിവിധ പദ്ധതികളിലെ വ്യക്തിഗത ഗുണഭോക്താക്കളുടെ ആനുകൂല്യം സ്വന്തം പേരിലേക്കു മാറ്റി  തിരിമറി നടത്തിയതായി കണ്ടെത്തിയതിനെത്തുടർന്ന്‌ നിഥിൻ രാജിനെ സസ്‌പെൻഡ്‌ ചെയ്‌തിരുന്നു. സംഭവത്തിൽ പൊലീസും വിജിലൻസും കേസെടുത്തിട്ടുണ്ട്.
  ഗുണഭോക്താവിന്റെ അക്കൗണ്ടിലേക്ക്‌ അയക്കുന്ന പണം സാങ്കേതിക കാരണങ്ങളാൽ  ട്രഷറി അക്കൗണ്ടിലേക്കു തിരിച്ചുവരും. ഇങ്ങനെ തിരിച്ചുവരുന്ന തുക, നിഥിൻരാജ് സ്വന്തം അക്കൗണ്ടിലേക്കു മാറ്റുകയായിരുന്നുവെന്നു ജില്ലാ ട്രഷറി അധികൃതരും വിജിലൻസും പൊലീസും നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. തട്ടിപ്പു നടന്ന വകുപ്പുകളുടെയും പദ്ധതികളുടെയും  ഉദ്യോഗസ്ഥരിൽനിന്നാണ്‌  ട്രഷറി ഉന്നത ഉദ്യോഗസ്ഥ സംഘം  തെളിവെടുത്തത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top