20 April Saturday
കണ്ണൂർ വിമാനത്താവളം

ഭൂമി ഏറ്റെടുക്കൽ 
നഷ്ടപരിഹാരം ഉടൻ

വെബ് ഡെസ്‌ക്‌Updated: Tuesday Oct 19, 2021
മട്ടന്നൂർ 
കണ്ണൂർ വിമാനത്താവളത്തിനുവേണ്ടി കൊതേരി ഭാഗത്ത് ഏറ്റെടുക്കുന്ന ഭൂമിയ്‌ക്കുള്ള നഷ്ടപരിഹാര തുക ഉടൻ ലഭ്യമാക്കുമെന്ന്‌ കെ കെ ശൈലജ എംഎൽഎ പറഞ്ഞു.
റവന്യു ഉദ്യോഗസ്ഥരുടെയും ഭൂവുടമകളുടെയും യോഗത്തിലാണ്‌ ഇക്കാര്യം അറിയിച്ചത്‌. തുക രണ്ട് ദിവസത്തിനകം ലാൻഡ് അക്വിസിഷൻ തഹസിൽദാരുടെ അക്കൗണ്ടിലേക്ക് മാറ്റുമെന്ന് കിൻഫ്ര ഉദ്യോഗസ്ഥർ അറിയിച്ചു. നഷ്ടപരിഹാരം നവംബർ ആദ്യവാരം നൽകുന്നതിനുള്ള നടപടി കൈക്കൊള്ളാൻ എംഎൽഎ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. വിമാനത്താവള റൺവേ വികസനവുമായി ബന്ധപ്പെട്ട് കൊതേരി മേഖലയിൽ 19.73 ഹെക്ടർ ഏറ്റെടുക്കുന്നതിന്റെ അവസാനഘട്ടമെത്തിയ സാഹചര്യത്തിലാണ്  എംഎൽഎയുടെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്നത്. 
 ഭൂമി ഏറ്റെടുക്കാൻ നിലവിൽ അനുവദിച്ച തുക കിൻഫ്രയുടെ അക്കൗണ്ടിലാണ്. ഇത് രണ്ട് ദിവസത്തിനകം തഹസിൽദാറുടെ അക്കൗണ്ടിലേക്ക് കൈമാറുമെന്ന് കിൻഫ്രാ നോഡൽ ഓഫീസർ കെ വി ഗംഗാധരൻ  പറഞ്ഞു. ഗുണഭോക്താക്കളുടെ രേഖകൾ  പരിശോധിച്ചുവരികയാണ്. നവംബർ 15നകം മുഴുവൻ തുകയും കൊടുത്തുതീർക്കുമെന്ന് ഉദ്യോഗസ്ഥർ  പറഞ്ഞു. യോഗത്തിൽ  നഗരസഭ വൈസ്‌ ചെയർമാൻ പി പുരുഷോത്തമൻ, കീഴല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് കെ വി മിനി, വൈസ് പ്രസിഡന്റ് അനിൽകുമാർ, ഡെപ്യൂട്ടി കലക്ടർ രഞ്ചിത്, തഹസിൽദാർ രാധാകൃഷ്ണൻ, കിൻഫ്ര നോഡൽ ഓഫീസർ കെ വി ഗംഗാധരൻ, കെ പി രഘുനാഥ് തുടങ്ങിയവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top