19 April Friday

രോഗത്തിന്റെ തനിയാവർത്തനം

സ്വന്തം ലേഖകന്‍Updated: Monday Oct 19, 2020
ചക്കരക്കൽ
ഈ കുടുംബത്തിന്റെ ജീവിതകഥയറിഞ്ഞാൽ മനസിലെ വിങ്ങൽ മാറില്ല.  മാനസിക രോഗത്തിന്റെ തനിയാവർത്തനത്തിൽ ജീവിതതാളം വീണ്ടെടുക്കാനാകാതെ അഗതി മന്ദിരത്തിലും അനാഥ മന്ദിരത്തിലും കഴിയുകയാണ്  മുഴപ്പാല കൂരന്റെപീടികയിലെ  സിഎം വിജേഷും അമ്മയും രണ്ട്‌ സഹോദരിമാരും. രോഗത്തെതുടർന്ന്‌ എല്ലാവരും മാറിയതോടെ ഇവരുടെ വീടും തകർന്നു. ചക്കരക്കല്ലിൽ ടെയ്‌ലറിങ് കട നടത്തിയിരുന്ന വിജേഷിന്റെ അച്ഛൻ പൂക്കണ്ടി വാസുവിനാണ്‌ ആദ്യം രോഗമുണ്ടായത്‌. വിജേഷ് കൂലിപ്പണിയെടുത്ത് കുടുംബം നോക്കാൻ തുടങ്ങിയെങ്കിലും  അൽപനാൾ കഴിഞ്ഞ്‌ മാനസികനില തെറ്റി. ഇതോടെ ജോലിയും മുടങ്ങി. പയ്യാവൂരിലെ അഗതിമന്ദിരത്തിൽ  അന്തേവാസിയാണ് വിജേഷിപ്പോൾ. ഇതിനിടെ വാസുവും മരിച്ചു. കുടുംബം പോറ്റാൻ മൂത്ത സഹോദരി  വിവിധ കടകളിൽ ജോലിചെയ്ത് തുടങ്ങിയപ്പോഴാണ്‌ ഇവരുടെയും  മാനാസികാരോഗ്യം തകർന്നത്‌. സ്തനാർബുദവും പിടിപെട്ടു. ഒരാഴ്ചമുന്നേ വീഴ്ചയെ തുടർന്ന് കൈയുമൊടിഞ്ഞു. തുടർന്ന്‌ അമ്മയ്ക്കും ഇളയ സഹോദരിക്കും ഇതേരോഗമുണ്ടായി. മൂവരുംമേലേചൊവ്വയിലെ അമല ഭവന്റെ  തണലിലാണിപ്പോൾ. കുടുംബത്തെ സഹായിക്കാൻ നാട്ടുകാർക്കൊപ്പം 1995-–-96 വർഷം അഞ്ചരക്ക ണ്ടി ഹയർ സെക്കൻഡറി സ്കൂളിൽ വിജേഷിനൊപ്പം പഠിച്ചവരും  മുന്നിട്ടിറിങ്ങിയിട്ടുണ്ട്‌.സഹായങ്ങൾ കനറാബാങ്ക്‌ ചക്കരക്കൽ ശാഖയിലെ  4698101008482 നമ്പർ അക്കൗണ്ടിൽ അയക്കണം.ഐഎഫ്‌സി‌ CNRB 0004698.  ഫോൺ:9188451263.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top