കണ്ണൂർ
എസ്എഫ്ഐ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ കണ്ണൂർ സര്‍വകലാശാല ആസ്ഥാനത്തേക്ക് വിദ്യാർഥി മാർച്ച് സംഘടിപ്പിച്ചു. സര്‍വകലാശാല ക്യാമ്പസുകളിലെ അടിസ്ഥാന സൗകര്യ വിഷയങ്ങളിൽ അടിയന്തര പരിഹാരം കാണുക, വിവിധ ഡിപ്പാർട്ട്മെന്റുകളിലെ സിലബസ് വിഷയങ്ങൾ അടിയന്തരമായി പരിഹരിക്കുക, പ്രൊഫഷണൽ കോഴ്സുകളുടെ തൊഴിൽ സാധ്യത, അംഗീകാരം എന്നിവ ഉറപ്പുവരുത്തുക, പിഎച്ച്ഡി വിദ്യാർഥികളുടെ ഫെല്ലോഷിപ്പ് വർധിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച് . എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം വൈഷ്ണവ് മഹേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വിഷ്ണു പ്രസാദ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി പി എസ് സഞ്ജീവ് സ്വാഗതം പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..