24 April Wednesday

ജീവിതത്തിന്റെ താക്കോൽ

വെബ് ഡെസ്‌ക്‌Updated: Sunday Sep 19, 2021

ലൈഫ് മിഷനിൽ നിർമിച്ച വീടുകളുടെ പൂർത്തീകരണ പ്രഖ്യാപനത്തിന്റെ ഭാ​ഗമായി കണ്ണപുരം പഞ്ചായത്തിലെ മൊട്ടമ്മൽ പുഞ്ചവയലിലെ പി സജീവന് വീടിന്റെ താക്കോൽ എം വിജിൻ എംഎൽഎ കൈമാറുന്നു.

 കണ്ണൂർ

എൽഡിഎഫ്‌ സർക്കാരിന്റെ അഭിമാന പദ്ധതിയായ ലൈഫ്‌ ഭവന പദ്ധതിയിൽ ജില്ലയ്‌ക്ക്‌ മറ്റൊരു നാഴികക്കല്ല്‌ കൂടി.  പദ്ധതിയിൽ പൂർത്തിയായ ജില്ലയിലെ 310 വീടുകളുടെ താക്കോൽ കൈമാറ്റം നാൽപതിലേറെ തദ്ദേശ സ്ഥാപനങ്ങളിൽ ആഹ്ലാദം നിറഞ്ഞ അന്തരീക്ഷത്തിൽ നടന്നു. 100 ദിന കർമപരിപാടിയുടെ ഭാഗമായുള്ള ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ചടങ്ങ്‌ ഓൺലൈനായി ഉദ്‌ഘാടനം ചെയ്‌തു.  ജില്ലയില്‍ മൂന്ന്‌ ഘട്ടത്തിലായി 10,306 വീടാണ് ഇതുവരെ പൂര്‍ത്തിയായത്.  
ചിറക്കല്‍ പഞ്ചായത്തില്‍ കെ വി സുമേഷ് എംഎല്‍എ ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി ശ്രുതി അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ, വൈസ് പ്രസിഡന്റ് പി അനില്‍കുമാര്‍, ടി കെ മോളി, എന്‍ ശശീന്ദ്രന്‍, കെ വത്സല,  കെ സുരിജ, ലൈഫ് ജില്ലാ കോ -ഓഡിനേറ്റര്‍ കെ എന്‍ അനില്‍ എന്നിവര്‍ പങ്കെടുത്തു. മുണ്ടേരി പഞ്ചായത്തില്‍ രാമചന്ദ്രന്‍ കടന്നപ്പള്ളി എംഎല്‍എ ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് പ്രസിഡന്റ്‌ എ അനിഷ അധ്യക്ഷയായി. വൈസ് പ്രസിഡന്റ്‌ കെ പങ്കജാക്ഷന്‍, ഗീത എന്നിവര്‍ പങ്കെടുത്തു. പയ്യന്നൂരിൽ ടി ഐ മധുസൂദനന്‍ എംഎല്‍എ ഉദ്ഘാടനംചെയ്തു. നഗരസഭ അധ്യക്ഷ കെ വി ലളിത അധ്യക്ഷയായി. സ്ഥിരം സമിതി അധ്യക്ഷരായ സി ജയ, ടി പി സമീറ, വി വി സജിത, വി ബാലന്‍, കൗണ്‍സിലര്‍ കെ കെ ഫല്‍ഗുനന്‍ എന്നിവര്‍ പങ്കെടുത്തു. കൂത്തുപറമ്പിൽ കെ പി മോഹനന്‍ എംഎല്‍എ ഉദ്ഘാടനംചെയ്തു. നഗരസഭാ ചെയർമാൻ വി സുജാത അധ്യക്ഷയായി. വൈസ് ചെയര്‍മാര്‍ വി രാമകൃഷ്ണന്‍, സ്ഥിരം സമിതി അധ്യക്ഷ കെ തങ്കമണി, എന്നിവര്‍ പങ്കെടുത്തു. ചിറ്റാരിപ്പറമ്പിൽ  കെ കെ ശൈലജ  എംഎല്‍എ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ യു പി ശോഭ താക്കോല്‍ കൈമാറി. പഞ്ചായത്ത് പ്രസിഡന്റ്‌ വി ബാലന്‍ അധ്യക്ഷനായി. കണ്ണപുരം പഞ്ചായത്തില്‍ എം വിജിന്‍ എംഎല്‍എ ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് പ്രഡിഡന്റ്‌ കെ രതി അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രേമ സുരേന്ദ്രന്‍, രേഷ്മ പരാഗന്‍ എന്നിവർ പങ്കെടുത്തു. തലശേരിയിൽ നഗരസഭാ ചെയർമാൻ കെ എം ജമുനാറാണി ഉദ്ഘാടനംചെയ്തു. സ്ഥിരം സമിതി അധ്യക്ഷന്‍ ടി സി അബ്ദുള്‍ ഖിലാബ് അധ്യക്ഷനായി. സ്ഥിരം സമിതി അധ്യക്ഷരായ എന്‍ രേഷ്മ, ടി കെ സാഹിറ, ഷബാന ഷാനവാസ് എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top