20 April Saturday

സുൽത്താൻതോടിന്റെ 
സംരക്ഷണഭിത്തി 
തകർന്നു

വെബ് ഡെസ്‌ക്‌Updated: Thursday May 19, 2022

തകർന്ന സുൽത്താൻതോട് സംരക്ഷണഭിത്തി

പഴയങ്ങാടി
കനത്തമഴയിൽ സുൽത്താൻതോടിന്റെ  സംരക്ഷണഭിത്തി തകർന്നു. മാടായി പഞ്ചായത്തിലെ  വാടിക്കൽ കടവിന് സമീപത്തെ കനാലിന്റെ മൂന്ന് ഭാഗങ്ങളിലെ സംരക്ഷണഭിത്തിയാണ് തകർന്നത്. 2019 ഫെബ്രുവരിയിലാണ് നവീകരണ പ്രവൃത്തി ആരംഭിച്ചത്. നേരത്തെയുണ്ടായ 
 സംരക്ഷണഭിത്തിക്ക് മുകളിൽ നവീകരണത്തിന്റെ ഭാഗമായി നടപ്പാത നിർമിച്ചതാണ് സംരക്ഷണഭിത്തി തകരുവാൻ കാരണമായതെന്നു കരുതുന്നു. 
സംരക്ഷണഭിത്തി പൂർണമായും തകർന്ന് കനാലിൽ പതിച്ച നിലയിലാണ്. ഭിത്തി തകർന്ന ഭാഗത്തെ  കെ വി ചന്ദ്രിക, കെ എസ് സജീവൻ എന്നവരുടെ വീട് അപകടഭീഷണിയിലായി. നവീകരണത്തിന്റെ ഭാഗമായി കനാലിൽനിന്ന് മണൽ നീക്കം ചെയ്തതും ഭിത്തി തകരാനിടയായി.  2.75 കോടി രൂപയാണ്  സർക്കാർ നവീകരണ പ്ര വൃത്തിക്ക് അനുവദിച്ചത്.  തകർന്നസ്ഥലം സന്ദർശിച്ച്  റിപ്പോർട്ട് നൽകാൻ തഹസിൽദാറോടും വില്ലേജ് ഓഫീസറോടും ഉൾനാടൻ ജലഗതാഗത വകുപ്പ് ആവശ്യപ്പെട്ടതായി എം വിജിൻ എംഎൽഎ അറിയിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top