23 April Tuesday
മഴക്കാലപൂർവ ശുചീകരണം

തദ്ദേശസ്ഥാപന തലത്തിൽ പ്രവർത്തന കലണ്ടർ

വെബ് ഡെസ്‌ക്‌Updated: Sunday Mar 19, 2023

കണ്ണൂർ

മഴക്കാലപൂർവ ശുചീകരണം ജില്ലയിൽ സമയ ബന്ധിതമായി നടപ്പാക്കാൻ  തദ്ദേശസ്ഥാപന അധ്യക്ഷരുടെ യോഗത്തിൽ തീരുമാനം. ‘വലിച്ചെറിയൽ മുക്ത കേരളം’  ലക്ഷ്യമിട്ട്‌  ‘നവകേരളം- വൃത്തിയുള്ള കേരളം’ ക്യാമ്പയിന്റെ ഭാഗമായാണ്  പ്രവർത്തനം.  അടിയന്തര പ്രവർത്തനങ്ങൾ  ജൂൺ അഞ്ചിന് പൂർത്തിയാക്കുംവിധം പ്രവർത്തന കലണ്ടറും തയ്യാറാക്കി. യോഗത്തിൽ കലക്ടർ എസ് ചന്ദ്രശേഖർ അധ്യക്ഷനായി. 
തദ്ദേശസ്ഥാപന തലത്തിൽ ഫലപ്രദമായ രീതിയിൽ ശുചീകരണവും മാലിന്യ നിർമാർജനവും ലക്ഷ്യമിടുന്ന പദ്ധതിക്ക്‌ ജനങ്ങളുടെ സഹകരണവും പങ്കാളിത്തവും ഉറപ്പാക്കാണം.  വിവിധ വിഭാഗങ്ങളുടെ യോഗങ്ങളും ചേരും.  ജലാശയങ്ങളുടെ  ശുചീകരണത്തോടൊപ്പം വാതിൽപ്പടി മാലിന്യശേഖരണം 100 ശതമാനമെന്ന ലക്ഷ്യവും കൈവരിക്കണം. ഇതിനായി ഹരിതകർമസേനാംഗങ്ങളുടെ എണ്ണം വർധിപ്പിക്കാനുള്ള നടപടികളും തദ്ദേശസ്ഥാപനങ്ങൾ സ്വീകരിക്കണം. മാലിന്യം ഉറവിടങ്ങളിൽനിന്ന് തന്നെ തരംതിരിച്ച് ശേഖരിക്കുന്ന സംവിധാനം ഫലപ്രദമായി നടപ്പാക്കണം, പൊതുസ്ഥലം, റോഡരികുകൾ എന്നിവ  മാലിന്യ മുക്തമാക്കുക, നൂറിൽ കൂടുതൽ ആളുകൾ പങ്കെടുക്കുന്ന പരിപാടികൾ  തദ്ദേശസ്ഥാപനത്തിൽ രജിസ്റ്റർ ചെയ്യുകയും  ഹരിത ചട്ടം പാലിക്കുന്നതായും ഉറപ്പാക്കുക, ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിയന്ത്രിക്കാൻ പൊലീസ്–- റവന്യു വകുപ്പുകളുടെ കൂടി കൂടി സഹകരണത്തോടെയുള്ള പ്രവർത്തനങ്ങൾ എന്നിവയാണ്‌ മറ്റ്‌ പ്രധാന നിർദേശങ്ങൾ.  31നകം എല്ലാ തദ്ദേശസ്ഥാപനങ്ങളും മുന്നൊരുക്കം പൂർത്തിയാക്കണം. 
ആരോഗ്യ ജാഗ്രത 
സമിതികൾ 25നകം
തദ്ദേശസ്ഥാപന തല ആരോഗ്യ ജാഗ്രത സമിതികൾ 25നകം രൂപീകരിച്ച്‌ ശുചീകരണ, മാലിന്യ നിർമാർജന പ്രവർത്തനങ്ങൾക്ക്  കർമപദ്ധതി തയ്യാറാക്കേണ്ടതുണ്ട്. തദ്ദേശസ്ഥാപന തലത്തിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ഒരു നോഡൽ ഓഫീസറെയും നിശ്ചയിക്കണം. ഏപ്രിൽ 30നകം ശുചീകരണം നടത്തണം.    
വാർഡുതല ഫണ്ട്‌ 
വിനിയോഗം
 മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾക്ക് പഞ്ചായത്ത്, നഗരസഭാ വാർഡുകളിൽ 30,000 രൂപ വീതവും കോർപ്പറേഷൻ വാർഡിൽ 40,000 രൂപയും ചെലവഴിക്കാം. കൂടുതൽ തുക ആവശ്യമെങ്കിൽ തനത് ഫണ്ടിൽനിന്നോ പദ്ധതി ഫണ്ടിൽനിന്നോ വിനിയോഗിക്കുന്നതിനും അനുമതി ഉണ്ട്. പൊതുമരാമത്ത് റോഡുകളിലെ ഓടകളും മാലിന്യങ്ങളും ശുചീകരിക്കുന്നതിന് വകുപ്പിന് നിർദേശം നൽകണമെന്ന് പഞ്ചായത്ത് പ്രസിഡന്റുമാർ യോഗത്തിൽ ആവശ്യപ്പെട്ടു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top